യു.എ.ഇ സർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് എൻ.ബി.ഡി ബാങ്കിന് ഇന്ത്യയിൽ രണ്ട് ശാഖകൾ കൂടി തുടങ്ങാൻ അനുമതി
text_fieldsന്യൂഡൽഹി: യു.എ.ഇ സർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് എൻ.ബി.ഡി ബാങ്കിന് ഇന്ത്യയിൽ രണ്ട് ശാഖകൾ കൂടി തുടങ്ങാൻ അനുമതി. ഇന്ത്യ-യു.എ.ഇ ബന്ധം ദൃഢമാക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം. ദുബെയിൽ നടന്ന ജോയിന്‍റ് ടാസ്ക്ഫോഴ്സ് യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.
എമിറേറ്റ്സ് എൻ.ബി.ഡി റെപ്രസെന്‍റീവ് ഓഫീസറെ 2000 മുതൽ ഇന്ത്യയിൽ നിലനിർത്തുന്നുണ്ട്. 2017ലാണ് മുംബൈയിൽ ആദ്യ ബ്രാഞ്ച് തുടങ്ങുന്നതിനുള്ള അനുമതി ബാങ്കിന് ലഭിച്ചത്. ഇതുകൂടാതെ ഈജിപ്ത്, തുർക്കി, സൗദി അറേബ്യ, സിംഗപ്പൂർ, ആസ്ട്രിയ, തുടങ്ങിയ രാജ്യങ്ങളിലും ബാങ്കിന് ശാഖകളുണ്ട്.
യു.എ.ഇയുമായുള്ള ചർച്ചയിൽ സ്വർണ ബോണ്ടുകളുടെ നികുതിയുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ച ചെയ്ത് പരിഹരിച്ചുവെന്നും പിയൂഷ് ഗോയൽ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപക കരാറിനെ കുറിച്ചും ചർച്ചയുണ്ടായി. ദുബൈ എക്സ്പോ വേദി സന്ദർശിക്കാൻ യു.എ.ഇ സർക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടുണ്ട്. അടുത്ത ആറ് മാസത്തിനുള്ളിൽ മോദി യു.എ.ഇ സന്ദർശിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.