എമിറേറ്റ്സിന് റെക്കോഡ് ലാഭം; 20 ആഴ്ചത്തെ വേതനം ബോണസ്
text_fieldsദുബൈ: ലോകത്താകമാനം വിജയകരമായ വിമാന സർവിസ് നടത്തുന്ന ദുബൈ ആസ്ഥാനമായ എമിറേറ്റ്സ് എയർലൈനിന് റെക്കോഡ് ലാഭം. എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവെച്ച കമ്പനിക്ക് 2023-24 കാലത്ത് 1,870 കോടി ദിർഹമാണ് (45,520 കോടി രൂപ) ലാഭം ലഭിച്ചത്. ഇത് മുൻ വർഷത്തേക്കാൾ 71 ശതമാനം വർധനയാണ്.
റെക്കോഡ് ലാഭം സംബന്ധിച്ച പ്രഖ്യാപനത്തിന് പിന്നാലെ ജീവനക്കാർക്ക് 20 ആഴ്ചത്തെ വേതനം ബോണസായി നൽകുമെന്ന് കമ്പനി അറിയിച്ചു.
കമ്പനിയിലെ ആകെ ജീവനക്കാരുടെ എണ്ണം 1,12,406 ആണ്. കഴിഞ്ഞ വർഷം ജീവനക്കാർക്ക് 24 ആഴ്ചത്തെ വേതനമാണ് ബോണസായി നൽകിയിരുന്നത്. എമിറേറ്റ്സിന്റെ കഴിഞ്ഞ വർഷത്തെ ആകെ വരുമാനം 3,730 കോടി ദിർഹമാണ്. കഴിഞ്ഞ രണ്ടു വർഷത്തെ കമ്പനിയുടെ ആകെ ലാഭം 2,960 കോടി ദിർഹമായിട്ടുണ്ട്.
ഇത് കോവിഡ് മഹാമാരിയുടെ സമയത്തെ നഷ്ടം നികത്തുന്നതിന് പര്യാപ്തമാണ്. കമ്പനിയുടെ നേട്ടം ഭാവിയിലേക്ക് കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ സഹായിക്കുന്നതാണെന്ന് എമിറേറ്റ്സ് എയർലൈൻ ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവും ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.