ഓഹരി വിപണിയുടെ തകർച്ചക്കിടയിലും വൻ നേട്ടമുണ്ടാക്കി റിലയൻസ്
text_fieldsമുംബൈ: ഓഹരി വിപണിയുടെ വൻ തകർച്ചക്കിടയിലും നേട്ടമുണ്ടാക്കി റിലയൻസ്. നാല് ശതമാനം നേട്ടത്തോടെ 2,654 രൂപയിലാണ് റിലയൻസ് ബി.എസ്.ഇയിൽ വ്യാപാരം അവസാനിപ്പിച്ചത്. കമ്പനിയുടെ ഏറ്റവും ഉയർന്ന നിരക്കായ 2750ലേക്ക് എത്താൻ റിലയൻസിന് ഇനി കാര്യമായ ദൂരമില്ല.
റിലയൻസിന്റെ വിപണി മൂലധനം 17.96 ലക്ഷം കോടിയായും ഉയർന്നിട്ടുണ്ട്. പുതിയ നാല് ഫാക്ടറികളിലൂടെ വ്യവസായരംഗത്ത് വൻ മാറ്റത്തിന് ഒരുങ്ങുകയാണ് റിലയൻസ്. ഇന്റഗ്രേറ്റഡ് സോളർ ഫോട്ടോവോൾട്ടിക് ഫാക്ടറി, അഡ്വാൻസ് എനർജി സ്റ്റോറേജ്, ഇലക്ട്രോലെസർ-ഫ്യുവൽ സെൽ നിർമ്മാണ ഫാക്ടറിയെല്ലാം റിലയൻസിന്റെ പദ്ധതിയിലുണ്ട്.
ജാംനഗറിൽ ഫാക്ടറിയിൽ ഫോസിൽ ഇന്ധനങ്ങൾക്ക് പകരം മറ്റ് ഊർജ്ജസ്രോതസുകൾ പൂർണമായും ഉപയോഗിക്കാനുള്ള നീക്കവും റിലയൻസ് ആരംഭിച്ചിട്ടുണ്ട്. പുതിയ ഊർജ സ്രോതസുകളുടെ വികസനത്തിനായി 109 ബില്യൺ രൂപ നിക്ഷേപിക്കുമെന്നാണ് റിലയൻസ് അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.