റിലയൻസിന്‍റെ വ്യാപാര പങ്കാളിയായി സൗദി ആരാംകോ; സ്വാഗതം ചെയ്ത് അംബാനി
text_fieldsമുംബൈ: റിലയൻസിന്‍റെ വ്യാപാര പങ്കാളിയായി സൗദി ആരാംകോയെ പ്രഖ്യാപിച്ച് ചെയർമാൻ മുകേഷ് അംബാനി. കമ്പനിയെ മുകേഷ് അംബാനി സ്വാഗതം ചെയ്തു. കമ്പനിയുടെ വാർഷിക പൊതുയോഗത്തിലാണ് അംബാനിയുടെ പ്രഖ്യാപനം. റിലയൻസ് കടമില്ലാത്ത അവസ്ഥയിലേക്ക് എത്തിയെന്നും മുകേഷ് അംബാനി വ്യക്തമാക്കി. സൗദി ആരാംകോ ചെയർമാൻ യാസിർ-അൽ-റുമായ്യാൻ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ ബോർഡിലേക്ക് എത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് വലിയ സംഭാവനയാണ് റിലയൻസ് നൽകുന്നതെന്നും അംബാനി പറഞ്ഞു. പ്രതിവർഷം 75,000 തൊഴിലുകൾ റിലയൻസ് സൃഷ്ടിക്കുന്നുണ്ട്. 21,044 കോടിയാണ് കമ്പനി കസ്റ്റംസ്-എക്സൈസ് നികുതിയായി നൽകുന്നത്. 85,306 കോടി ജി.എസ്.ടിയായും 3,213 കോടി ആദായ നികുതിയായും നൽകുന്നുണ്ടെന്നും അംബാനി വ്യക്തമാക്കി.
കോവിഡ് മൂലം ജീവനക്കാരുടെ ശമ്പളത്തിലോ ബോണസിലോ കുറവ് വരുത്തില്ല. കോവിഡ് പ്രതിരോധത്തിനായി മിഷൻ ഓക്സിജൻ, മിഷൻ കോവിഡ് ഇൻഫ്രാ, മിഷൻ അന്ന സേവ, മിഷൻ എംപ്ലോയി കെയർ, മിഷൻ വാക്സിൻ സുരക്ഷ തുടങ്ങിയ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ടെന്നും മുകേഷ് അംബാനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.