സർക്കാറിന്‍റെ അനുമതിയില്ലാതെ ടെലികോം മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം
text_fieldsന്യൂഡൽഹി: ടെലികോം മേഖലയിലെ വിദേശ നിക്ഷേപത്തിനുള്ള ചട്ടങ്ങൾ ഉദാരമാക്കി കേന്ദ്രസർക്കാർ. മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നൽകി. നിക്ഷേപത്തിന് കേന്ദ്രസർക്കാറിന്‍റെ മുൻകൂർ അനുമതി ആവശ്യമില്ല. നേരത്തെ കേന്ദ്രസർക്കാറിന്‍റെ അനുമതിയില്ലാതെ 49 ശതമാനം വിദേശനിക്ഷേപം മാത്രമാണ് അനുവദിച്ചിരുന്നത്. ഈ പരിധിയാണ് കേന്ദ്രസർക്കാർ ഉയർത്തിയത്.
ടെലികോം കമ്പനികളുടെ എ.ജി.ആർ കുടിശിക അടക്കാൻ കേന്ദ്രസർക്കാർ സാവാകാശം നൽകി . നാല് വർഷത്തെ മൊറട്ടോറിയം എ.ജി.ആർ കുടിശികക്ക് പ്രഖ്യാപിച്ചു . ഇതിനൊപ്പം എ.ജി.ആറിന്‍റെ നിർവചനം പുനഃപരിശോധിക്കുമെന്നും ടെലികോം മന്ത്രി വ്യക്തമാക്കി. ടെലികോം ഇതര വരുമാനം എ.ജി.ആറിൽ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികളുണ്ടാവുമെന്നാണ് കേന്ദ്രസർക്കാർ ഇപ്പോൾ വ്യക്തമാക്കുന്നത്. ടെലികോം കമ്പനികൾ അവർക്ക് ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു വിഹിതം കേന്ദ്രസർക്കാറിന് നൽകണം. ഇത്തരത്തിൽ നൽകുന്ന തുകയാണ് എ.ജി.ആർ എന്ന് അറിയപ്പെടുന്നത്. ലൈസൻസ് ഫീസായും സ്പക്ട്രം ചാർജായുമായാണ് തുക നൽകുന്നത്.
നേരത്തെ രാജ്യത്തെ ടെലികോം സെക്ടറിൽ വലിയ പ്രതിസന്ധി ഉടലെടുത്തിരുന്നു. കേന്ദ്രസർക്കാറിന്‍റെ നടപടികളിൽ പ്രതിഷേധിച്ച് വോഡഫോൺ-ഐഡിയയിലെ ഓഹരികൾ വിൽക്കുകയാണെന്ന് ഐഡിയ അറിയിച്ചിരുന്നു. സർക്കാറിനോ സർക്കാർ പറയുന്ന കമ്പനിക്കോ ഓഹരി വിൽക്കാൻ തയാറാണെന്നായിരുന്നു ഐഡിയയുടെ നിലപാട്. എ.ജി.ആർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാറുമായുള്ള പോര് കനക്കുന്നതിനിടെയായായിരുന്നു ഐഡിയയുടെ പ്രഖ്യാപനം. ഇതിനിടയിലാണ് എ.ജി.ആർ കുടിശിക അടക്കാൻ കേന്ദ്രസർക്കാർ തന്നെ സാവകാശം നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.