രാജ്യത്തിന് ആശ്വാസം പണപ്പെരുപ്പം കുറഞ്ഞു
text_fieldsമുംബൈ: ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം രാജ്യത്ത് കുറഞ്ഞു. 5.72 ശതമാനമായാണ് പണപ്പെരുപ്പം കുറഞ്ഞത്. നവംബറിൽ 5.88 ശതമാനമായിരുന്നു പണപ്പെരുപ്പം. നിരക്ക് ആറ് ശതമാനം നിർത്തുകയായിരുന്നു ആർ.ബി.ഐ ലക്ഷ്യം. ഉപഭോക്താകൾക്ക് മാത്രമല്ല ഓഹരി നിക്ഷേപകർക്കും ആശ്വാസം പകരുന്ന കണക്കുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് പണപ്പെരുപ്പം കുറയാനുള്ള പ്രധാനകാരണം. പച്ചക്കറികളുടെ വിലയിലാണ് പ്രധാനമായും കുറവ് രേഖപ്പെടുത്തിയത്. ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 4.1 ശതമാനമായി കുറഞ്ഞിരുന്നു. നേരത്തെ ഇത് 4.67 ശതമാനമായിരുന്നു.
പണപ്പെരുപ്പം ഉയർന്നതോടെ കഴിഞ്ഞ മെയ് മുതൽ അഞ്ച് തവണയായി പലിശനിരക്കുകളിൽ ആർ.ബി.ഐ 225 ബേസിക് പോയിന്റിന്റെ വർധന വരുത്തിയിരുന്നു. പണപ്പെരുപ്പം കുറയുന്നതോടെ ആർ.ബി.ഐ പലിശനിരക്ക് കുറക്കുന്നതിൽ നിന്ന് പിൻവലിയുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നാണ് ഇതുസംബന്ധിച്ച് ആർ.ബി.ഐ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.