ദീപാവലി ആഴ്ചയിൽ രൂപയുടെ വിതരണം കുത്തനെ ഇടിഞ്ഞു; 20 വർഷത്തിനിടെ ആദ്യം
text_fieldsമുംബൈ: ഈ വർഷത്തെ തിരക്കേറിയ ദീപാവലി ആഴ്ചയിൽ രൂപയുടെ കറൻസി വിനിമയം കുത്തനെയിടിഞ്ഞതായി റിപ്പോർട്ട്. 20 വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സംഭവം. സാങ്കേതിക വിദ്യയിലെ പുതുമയാർന്ന മാറ്റങ്ങൾ ഇന്ത്യൻ പെയ്മെന്റ് സംവിധാനത്തെ മാറ്റിമറച്ചിരിക്കയാണ്. കൂടാതെ സമ്പദ്‍വ്യവസ്ഥ ഇപ്പോൾ സ്മാർട്ഫോണിലധിഷ്ഠിതമായ പേയ്മെന്റ് സമ്പ്രദായത്തിലേക്ക് മാറിയിരിക്കുന്നു.
" സർക്കാരിന്റെ നിരന്തരമായ പ്രേരണയാണ് ഡിജിറ്റൽ യാത്രയുടെ വിജയത്തിന് പ്രധാന കാരണം. യുപിഐ, വാലറ്റുകൾ, പി.പി.ഐകൾ തുടങ്ങിയ പരസ്പര പ്രവർത്തനക്ഷമമായ പേയ്‌മെന്റ് സംവിധാനങ്ങൾ പണം ഡിജിറ്റലായി കൈമാറുന്നത് ഏറ്റവും ലളിതവും ചെലവ് കുറഞ്ഞതുമാക്കി. ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തവർക്കു പോലും-" സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് എഴുതിയ റിപ്പോർട്ടിൽ പറയുന്നു.
ക്യു ആർ കോഡ്, എൻ.എഫ്.സി മുതലായ പുതിയ കണ്ടുപിടിത്തങ്ങൾക്കൊപ്പം മേഖല അതിവേഗം വികസിച്ചു. കൂടാതെ ഈ വ്യവസായത്തിൽ വൻകിട ടെക് സ്ഥാപനങ്ങളും പ്രവേശിച്ചു- ഘോഷ് കൂട്ടിച്ചേർത്തു. ഡിജിറ്റൽ പേയ്‌മെന്റുകൾ വർധിക്കുന്നത് റിസർവ് ബാങ്കിനും സർക്കാരിനും നേട്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.