Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2021 11:47 AM IST Updated On
date_range 30 Jun 2021 11:47 AM ISTഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു
text_fieldsbookmark_border
ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം അഞ്ച് പൈസ കുറഞ്ഞ് 74.28 രൂപയായി. ക്രൂഡ് ഓയിൽ വില ഉയരുന്നതാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്. കോവിഡ് ഡെൽറ്റ കേസുകൾ വർധിക്കുന്നത് രൂപയുടെ മൂല്യത്തെ വരും ദിവസങ്ങളിലും സ്വാധീനിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന.
ഏഷ്യയിലെ പ്രധാന കറൻസികളുടെയെല്ലാം മൂല്യം കുറഞ്ഞിരിക്കുകയാണ്. ബ്രെന്‍റ് ക്രൂഡോയിലിന്‍റെ വില 0.41 ശതമാനം ഉയർന്ന് ബാരലിന് 75.07 ഡോളറിലെത്തി.
ഓഹരി വിപണിയിൽ ബി.എസ്.ഇ സെൻസെക്സ് 197.42 പോയിന്‍റ് ഉയർന്ന് 52,747.08ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 54.50 പോയിന്‍റ് ഉയർന്ന് 15,802.95ലാണ് വ്യാപാരം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story