രൂപക്ക് വീണ്ടും റെക്കോർഡ് തകർച്ച
text_fieldsന്യൂഡൽഹി: ഡോളറിനെതിരെ രൂപക്ക് വീണ്ടും റെക്കോർഡ് തകർച്ച. 82.22ലാണ് രൂപ ഇന്ന് വ്യാപാരം ആരംഭിച്ചത്. എണ്ണവില വർധിച്ചതാണ് രൂപയുടെ തകർച്ചക്കുള്ള പ്രധാന കാരണങ്ങളിലൊന്ന്. കഴിഞ്ഞ ദിവസം 81.88ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.
വരും ദിവസങ്ങളിലും രൂപയുടെ മൂല്യം ഇടിയാൻ തന്നെയാണ് സാധ്യതയെന്നാണ് പ്രവചനം. എണ്ണവില വർധനവിനൊപ്പം പലിശനിരക്ക് ഉയർത്തുന്ന നടപടികളുമായി ഫെഡറൽ റിസർവ് മുന്നോട്ട് പോകുന്നതും രൂപയെ ദുർബലപ്പെടുത്തുന്നു. ഈ വർഷം മാത്രം രൂപയുടെ മൂല്യം ഏകദേശം 10 ശതമാനം ഇടിഞ്ഞിരുന്നു.
രൂപയെ സംരക്ഷിക്കാൻ ഫോറെക്സ് റിസർവ് വിൽക്കുന്നത് റിസർവ് ബാങ്ക് തുടരുകയാണ്. കഴിഞ്ഞയാഴ്ച തുടർച്ചയായ നാലാം തവണയും ആർ.ബി.ഐ വായ്പ പലിശനിരക്കുകൾ ഉയർത്തിയിരുന്നു. അതേസമയം, വ്യാപാരകമ്മി ഉയരുന്നതും പ്രതിസന്ധിയാവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.