Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightരൂപ വീണ്ടും...

രൂപ വീണ്ടും കൂപ്പുകുത്തി; ഡോളറിന് 87.46

text_fields
bookmark_border

മും​ബൈ: ഡോ​ള​റി​നെ​തി​​രെ രൂ​പ വീ​ണ്ടും കൂ​പ്പു​കു​ത്തി. ബു​ധ​നാ​ഴ്ച 39 പൈ​സ ഇ​ടി​ഞ്ഞ് ഒ​രു ഡോ​ള​റി​ന് 87.46 രൂ​പ എ​ന്ന എ​ക്കാ​ല​ത്തെ​യും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ ക​റ​ൻ​സി. ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്റെ താ​രി​ഫ് പ്ര​ഖ്യാ​പ​ന​ത്തോ​ടെ ഉ​ട​ലെ​ടു​ത്ത വ്യാ​പാ​ര യു​ദ്ധം രൂ​പ​യെ കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​ക്കു​ക​യാ​ണ്.

വി​ദേ​ശ വി​പ​ണി​യി​ൽ അ​മേ​രി​ക്ക​ൻ ക​റ​ൻ​സി ശ​ക്തി​പ്പെ​ടു​ന്ന​തും ഇ​ന്ത്യ​യി​ൽ റി​സ​ർ​വ് ബാ​ങ്ക് പ​ലി​ശ നി​ര​ക്ക് കു​റ​ക്കാ​നു​ള്ള സാ​ധ്യ​ത​യു​മെ​ല്ലാം രൂ​പ​ക്ക് തി​രി​ച്ച​ടി​യാ​യി. ചൊ​വ്വാ​ഴ്ച 87.07 എ​ന്ന നി​ല​യി​ൽ​ ക്ലോ​സ് ചെ​യ്ത രൂ​പ ഇ​ന്ന​ലെ വ്യാ​പാ​ര​ത്തി​നി​ട​യി​ൽ 87.49ലേ​ക്ക് പ​തി​ച്ചു. പി​ന്നീ​ട് മൂ​ന്നു​പൈ​സ തി​രി​ച്ചു​പി​ടി​ച്ച് 87.46ൽ ​എ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SensexNiftyRupeeMarketDollar
News Summary - Rupee falls again; 87.46 to the dollar
Next Story