ഒരു ഡോളർ=83.12 രൂപ; കിതപ്പ് തുടർന്ന് രൂപ
text_fieldsമുംബൈ: രൂപയുടെ മൂല്യം വീണ്ടും താഴേക്ക് പോയി. ഡോളറിനെതിരെ രൂപയുടെ മൂല്യം 83.12 ആയാണ് ഇടിഞ്ഞത്. ആദ്യമായാണ് രൂപയുടെ മൂല്യം 83 കടക്കുന്നത്. വ്യാപാരത്തിന്റെ ആദ്യപാദത്തിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ആറ് പൈസ ഇടിഞ്ഞ് 83.06ലെത്തിയിരുന്നു.
പണപ്പെരുപ്പം കുത്തനെ ഉയരുന്നത് തടയുന്നതിനായി ലോകമെമ്പാടുമുള്ള പ്രധാന സെൻട്രൽ ബാങ്കുകൾ നിരക്കുകൾ വർധിപ്പിച്ചതിനെത്തുടർന്നാണ് രൂപയുടെ മൂല്യം വലിയ തോതിൽ ഇടിയുന്നത്. ആഗോള തലത്തിലെ എല്ലാ പ്രധാന കറൻസികൾക്കുമെതിരെ രൂപ ശക്തി പ്രാപിക്കുകയാണ്.
രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതിനെ കുറിച്ച് കേന്ദ്രമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രസ്താവന ഏറെ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇടയാക്കിയിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നതല്ല, ഡോളർ ശക്തി പ്രാപിക്കുന്നതാണ് എന്നായിരുന്നു നിർമല സീതാരാമന്റെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.