റഷ്യയിൽ നിന്നുള്ള ഇറക്കുമതിക്ക് നിരോധനമേർപ്പെടുത്തിയാൽ എണ്ണവില 300 ഡോളർ കടക്കുമെന്ന് മുന്നറിയിപ്പ്
text_fieldsമോസ്കോ: റഷ്യയിൽ നിന്നുള്ള ഊർജ ഇറക്കുമതിക്ക് നിരോധനമേർപ്പെടുത്തിയാൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 300 ഡോളർ കടക്കുമെന്ന് മുന്നറിയിപ്പ്. റഷ്യ-ജർമ്മനി വാതക പൈപ്പ്ലൈൻ അടച്ചാൽ അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നോവാക് പറഞ്ഞു.
രാജ്യാന്തര വിപണിയിൽ എണ്ണവില 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തിയതിന് പിന്നാലെയാണ് റഷ്യൻ മന്ത്രിയുടെ പ്രതികരണം.അതേസമയം, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് യു.എസ് നിരോധനമേർപ്പെടുത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്.
റഷ്യൻ എണ്ണക്ക് ബദൽ കണ്ടെത്താൻ യുറോപ്പിന് ഒരു വർഷത്തിലേറെ സമയം വേണ്ടി വരും. പിന്നീട് യുറോപ്യൻ രാജ്യങ്ങൾക്ക് ഉയർന്ന വിലക്ക് എണ്ണ വാങ്ങേണ്ട സാഹചര്യമുണ്ടാവും. ഇതിനെക്കുറിച്ച് യുറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകണമെന്നും റഷ്യ ആവശ്യപ്പെട്ടു. റഷ്യയിൽ നിന്നുള്ള വാതകവിതരണത്തിന് നിയന്ത്രണമേർപ്പെടുത്തിയ ജർമ്മനിയുടെ തീരുമാനത്തേയും അവർ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.