Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightഎസ്.ബി.ഐ നിക്ഷേപ-വായ്പ...

എസ്.ബി.ഐ നിക്ഷേപ-വായ്പ പലിശ നിരക്കുകൾ ഉയർത്തി

text_fields
bookmark_border
എസ്.ബി.ഐ നിക്ഷേപ-വായ്പ പലിശ നിരക്കുകൾ ഉയർത്തി
cancel

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ​യാ​ഴ്ച റി​സ​ർ​വ് ബാ​ങ്ക് അ​ടി​സ്ഥാ​ന പ​ലി​ശ നി​ര​ക്കു​ക​ൾ പു​തു​ക്കി നി​ശ്ച​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ നി​ക്ഷേ​പ-​വാ​യ്പ പ​ലി​ശ നി​ര​ക്കു​ക​ൾ ഉ​യ​ർ​ത്തി.

പു​തി​യ നി​ര​ക്ക് ചൊ​വ്വാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യി. ര​ണ്ട് കോ​ടി​ക്ക് താ​ഴെ സ്ഥി​ര നി​ക്ഷേ​പ​ത്തി​ന് 0.20 ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന. 211 ദി​വ​സം മു​ത​ൽ ഒ​രു വ​ർ​ഷ​ത്തി​ന് താ​ഴെ കാ​ല​യ​ള​വി​ലെ നി​ക്ഷേ​പ​ത്തി​ന് 4.60 ശ​ത​മാ​ന​മാ​ണ് പു​തി​യ നി​ര​ക്ക്. നേ​ര​ത്തെ ഇ​ത് 4.40 ശ​ത​മാ​ന​മാ​യി​രു​ന്നു. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് 5.10 ശ​ത​മാ​ന​മാ​യി​രി​ക്കും.

ഒ​ന്നു മു​ത​ൽ ര​ണ്ടു വ​ർ​ഷം വ​രെ നി​ക്ഷേ​പ​ത്തി​ന് 5.30 ശ​ത​മാ​ന​വും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് 5.80 ശ​ത​മാ​ന​വു​മാ​യി​രി​ക്കും. വാ​യ്പ ബ​ന്ധി​ത എം.​സി.​എ​ൽ.​ആ​ർ (മാ​ർ​ജി​ന​ൽ കോ​സ്റ്റ് ഓ​ഫ് ലെ​ൻ​ഡി​ങ് റേ​റ്റ്) നി​ര​ക്ക് 7.20 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 7.40 ആ​യി ഉ​യ​ർ​ത്തി. ഭ​വ​ന-​വാ​ഹ​ന വ്യ​ക്തി​ഗ​ത വാ​യ്പ​ക​ൾ എം.​സി.​എ​ൽ.​ആ​റു​മാ​യാ​ണ് ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കു​ള്ള വാ​യ്പ ഒ​റ്റ​യ​ടി​ക്ക് 7.05 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 7.70 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. റി​പോ അ​ടി​സ്ഥാ​ന​മാ​ക്കി​യ വാ​യ്പ​നി​ര​ക്ക് 7.15 ശ​ത​മാ​ന​മാ​യും ഉ​യ​ർ​ത്തി. ഇ​ന്നു മു​ത​ലാ​ണ് ഇ​തി​ന് പ്രാ​ബ​ല്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SBI
News Summary - SBI raises deposit and lending rates
Next Story