സംസ്ഥാന സർക്കാറുകൾ ജനങ്ങൾക്ക് നൽകുന്ന സൗജന്യങ്ങൾ നിയന്ത്രിക്കണമെന്ന് എസ്.ബി.ഐ
text_fieldsന്യൂഡൽഹി: സംസ്ഥാന സർക്കാറുകൾ ജനങ്ങൾക്ക് നൽകുന്ന സൗജന്യങ്ങൾ നിയന്ത്രിക്കണമെന്ന് എസ്.ബി.ഐ. സുപ്രീംകോടതി സമിതി സൗജന്യങ്ങൾ നിയന്ത്രിക്കണമെന്ന് എസ്.ബി.ഐ നിർദേശിച്ചു. ക്ഷേമ പ്രവർത്തനങ്ങൾ സംസസ്ഥാന ജി.ഡി.പിയുടെ ഒരു ശതമാനമായോ നികുതി വരുമാനത്തിന്റെ ഒരു ശതമാനമായോ നിയന്ത്രിക്കണമെന്നാണ് ആവശ്യം.
മൂന്ന് സംസ്ഥാനങ്ങളെ ഉദാഹരണമാക്കിയാണ് എസ്.ബി.ഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ പാവങ്ങൾക്ക് പെൻഷൻ നൽകാൻ മാത്രം മൂന്ന് ലക്ഷം കോടി ചെലവഴിക്കുന്നുണ്ട്.
സംസ്ഥാനങ്ങളുടെ നികുതി വരുമാനവും പെൻഷൻ ബാധ്യതയും തമ്മിലുള്ള അനുപാതം നോക്കുമ്പോൾ ഇത് പല സംസ്ഥാനങ്ങളിലും വൻതോതിൽ കൂടുതലാണെന്ന് എസ്.ബി.ഐ റിപ്പോർട്ട് പറയുന്നു. ഝാർഖണ്ഡിൽ ഇത് നികുതി വരുമാനത്തേക്കാൾ 217 ശതമാനവും രാജസ്ഥാന്റെ 207 ശതമാനവുമാണ്. പല സംസ്ഥാനങ്ങളും ജി.ഡി.പി 4.5 ശതമാനം വരെ ബജറ്റിന് പുറത്ത് വായ്പയെടുത്തിരുന്നു. ഈയൊരു സാഹചര്യത്തിലാണ് സംസ്ഥാനങ്ങൾ സൗജന്യങ്ങൾ നൽകുന്നത് നിയന്ത്രിക്കണമെന്ന ആവശ്യം എസ്.ബി.ഐ ഉയർത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.