ഇൻസ്റ്റന്റ് ലോൺ ആപ്പിനെതിരെ മുന്നറിയിപ്പുമായി എസ്.ബി.ഐ; നിങ്ങൾക്കുള്ള ആറ് സുരക്ഷ നിർദേശങ്ങൾ ഇതാ...
text_fieldsന്യൂഡൽഹി: ഇൻസ്റ്റന്റ് ലോൺ ആപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി എസ്.ബി.ഐ. ഉപയോക്താക്കൾ ഇത്തരം ആപ്പുകളിലെ ചതിക്കുഴികളിൽ വീഴാതിരിക്കാൻ ആറ് സുരക്ഷ മാർഗങ്ങളും എസ്.ബി.ഐ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത്തരം ആപ്പുകളുടെ കെണിയിൽ വീഴുന്നവർ ഉടൻ തന്നെ cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതി നൽകണമെന്നും എസ്.ബി.ഐ നിർദേശിച്ചു.
സംശയം തോന്നുന്ന അക്കൗണ്ടുകൾ ക്ലിക്ക് ചെയ്യാതിരിക്കുകയാണ് ഏറ്റവും സുരക്ഷിതമായ മാർഗം
ആറ് സുരക്ഷ നിർദേശങ്ങൾ ഇതാ:
* ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനു മുമ്പ് അതിന്റെ യഥാർഥമാണോ എന്ന് പരിശോധിക്കുക
* സംശയം തോന്നുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
* നിങ്ങളുടെ വിവരങ്ങൾ ചോർത്തുന്ന നിയമാനുസൃതമല്ലാത്ത ആപ്പുകൾ ഒഴിവാക്കുക.
* വിവരങ്ങൾ ശേഖരിക്കുന്നതിന് ആപ്പുകൾ അനുവാദം ചോദിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.
* സംശയം തോന്നുന്ന മണി ലെൻഡിങ് ആപുകൾ ശ്രദ്ധയിൽ പെട്ടാൽ പൊലീസിൽ വിവരം അറിയിക്കുക.
*പണമിടപാട് സംബന്ധിച്ച എല്ലാ ഇടപാടുകൾക്ക് https://bank.sbi സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.