ഇന്ത്യൻ സമ്പദ്വ്യവസ്ഥ കരകയറില്ല; കോവിഡിന്‍റെ പുതിയ തരംഗങ്ങൾ കടുത്ത വെല്ലുവിളി ഉയർത്തും
text_fieldsന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ തിരിച്ചടിയിൽ നിന്ന് അത്ര പെട്ടെന്ന് കരകയറില്ലെന്ന സൂചന നൽകി റേറ്റിങ് ഏജൻസിയായ എസ്&പി. ഈ സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ വളർച്ചാ അനുമാനം എസ്&പി വീണ്ടും കുറച്ചു. 11 ശതമാനത്തിൽ നിന്ന് 9.5 ശതമാനമായാണ് വളർച്ച അനുമാനം കുറച്ചത്. കോവിഡ് രണ്ടാം തരംഗവും വീണ്ടും രോഗവ്യാപനമുണ്ടാവാനുള്ള സാധ്യതകളുമാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് തിരിച്ചടിയാവുക.
സ്വകാര്യ, പൊതുമേഖല കമ്പനികളുടെ ലാഭവിഹിതത്തിൽ വരും പാദങ്ങളിൽ വലിയ ഇടിവുണ്ടാകുമെന്നും എസ്&പി വ്യക്തമാക്കുന്നു. അടുത്ത സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ 7.8 ശതമാനം നിരക്കിലാവും വളരുകയെന്നും ഏജൻസി അറിയിച്ചു.
ഇന്ത്യൻ ജനതയിൽ 15 ശതമാനത്തിന് മാത്രമേ ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുള്ളു. വാക്സിൻ വിതരണം വർധിപ്പിക്കുന്നത് മാത്രമാണ് സമ്പദ്വ്യവസ്ഥയിലെ തിരിച്ചടി മറികടക്കാനുള്ള ഏക പോംവഴി. ഈ സാമ്പത്തിക വർഷം വളർച്ച നിരക്ക് ഇരട്ടയക്കത്തിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, കോവിഡ് രണ്ടാം തരംഗം പ്രതീക്ഷകളെ തകിടം മറിക്കുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.