ഇന്ത്യൻ സമ്പദ്വ്യവസ്ഥ -7.7 ശതമാനത്തിലേക്ക്; ആഘാതം കുറയുമെന്ന് പ്രവചനം
text_fieldsന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ തകർച്ചയുടെ ആഘാതം കുറയുമെന്ന് വ്യക്തമാക്കി യു.എസ് റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി. 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച നിരക്ക് നെഗറ്റീവ് 7.7 ശതമാനമായിരിക്കുമെന്നാണ് എസ് ആൻഡ് പിയുടെ പ്രവചനം. നേരത്തെ വളർച്ചാനിരക്ക് -9.9 ആയിരിക്കുമെന്നാണ് എസ് ആൻഡ് പി വ്യക്തമാക്കിയത്.
ഉപഭോഗം വർധിക്കുന്നതും കോവിഡ് കേസുകൾ കുറയുന്നതും സമ്പദ്വ്യവസ്ഥക്ക് ഗുണകരമാവുമെന്നാണ് ഏജൻസിയുടെ പ്രവചനം. പ്രതീക്ഷിച്ചതിലും വേഗത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ കരകയറുന്നുണ്ടെന്നും അവർ വ്യക്തമാക്കുന്നു. 2022 സാമ്പത്തിക വർഷത്തിൽ സമ്പദ്വ്യവസ്ഥ 10 ശതമാനത്തിലായിരിക്കും വളരുക.
ഇന്ത്യൻ റേറ്റിങ് ഏജൻസിയായ ക്രിസിലും സമാനമായ പ്രവചനം നടത്തിയിട്ടുണ്ട്. ഉപഭോഗം വർധിക്കുന്നതാണ് സമ്പദ്വ്യവസ്ഥക്ക് കരുത്താവുന്നത്. വേക്കഷൻ, ഭക്ഷണം എന്നിവക്കായി ജനങ്ങൾ പണം ചെലവഴിക്കുന്നത് കുറയുേമ്പാഴും വാഹനങ്ങൾ വാങ്ങുന്നതിലുൾപ്പടെ വലിയ താൽപര്യം കാണിക്കുന്നത് സമ്പദ്വ്യവസ്ഥക്ക് ഗുണകരമാവുന്നുണ്ടെന്ന് എസ് ആൻഡ് പി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.