80 മണിക്കൂർ പറക്കാൻ ഏഴു ലക്ഷം; പൈലറ്റുമാർക്ക് ശമ്പള വർധന പ്രഖ്യാപിച്ച് സ്പൈസ് ജെറ്റ്
text_fieldsമുംബൈ: പൈലറ്റുമാർക്ക് വൻ ശമ്പള വർധനവ് പ്രഖ്യാപിച്ച് സ്വകാര്യ വിമാന സർവിസ് കമ്പനിയായ സ്പൈസ് ജെറ്റ്. പ്രതിമാസം 80 മണിക്കൂർ വിമാനം പറത്തുന്നതിന് ഏഴു ലക്ഷം രൂപയാണ് ക്യാപ്റ്റൻമാർക്ക് ശമ്പളമായി ലഭിക്കുക. പുതിയ ശമ്പള നിരക്ക് നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി വ്യക്തമാക്കി.
പരിശീലകരുടെയും സീനിയർ ഫസ്റ്റ് ഓഫിസർമാരുടെയും ശമ്പളത്തിലും ആനുപാതികമായി വർധനവ് വരുത്തിയിട്ടുണ്ട്. ആഗസ്റ്റിനെ അപേക്ഷിച്ച് സെപ്തംബർ മാസത്തെ ശമ്പളത്തിൽ പരിശീലകർക്ക് 10 ശതമാനവും ക്യാപ്റ്റൻമാർക്കും ഫസ്റ്റ് ഓഫീസർമാർക്കും എട്ടു ശതമാനവും വർധനയുണ്ടായതായി കമ്പനി വാർത്ത കുറിപ്പിൽ അറിയിച്ചു. ഒക്ടോബർ മുതൽ ക്യാപ്റ്റൻമാർക്കും ഫസ്റ്റ് ഓഫിസർമാർക്കും ശമ്പളം 22 ശതമാനം വർധിപ്പിച്ചിരുന്നു.
കോവിഡിന് മുമ്പ് ക്യാപ്റ്റൻമാർക്ക് ലഭിച്ച ശമ്പളവുമായി തട്ടിച്ചു നോക്കിയാൽ വലിയ വർധനവാണ് വരുത്തിയതെന്നാണ് കമ്പനിയുടെ അവകാശവാദം. കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയെ തുടർന്ന് മിക്ക വിമാന കമ്പനികളും ജീവനക്കാരുടെ ശമ്പളം വലിയ അളവിൽ വെട്ടിക്കുറച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.