Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightമൊറ​ട്ടോറിയം:...

മൊറ​ട്ടോറിയം: കേന്ദ്രത്തിന്​ സുപ്രീംകോടതിയുടെ അന്ത്യശാസനം

text_fields
bookmark_border
മൊറ​ട്ടോറിയം: കേന്ദ്രത്തിന്​ സുപ്രീംകോടതിയുടെ അന്ത്യശാസനം
cancel

ന്യൂഡൽഹി: വായ്​പ മൊറ​ട്ടോറിയത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാറിന്​ രണ്ടാഴ്​ചത്തെ സമയം നൽകി സുപ്രീംകോടതി. രണ്ടാഴ്​ചക്കകം കേന്ദ്രസർക്കാറും ആർ.ബി.ഐയും ചേർന്ന്​ ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. ആഗസ്​റ്റ്​ 31ന്​ അവസാനിച്ച വായ്​പ മൊറ​ട്ടോറിയം കാലാവധി സെപ്​റ്റംബർ 28 വരെ നീട്ടി നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

കേന്ദ്രസർക്കാറിനും ആർ.ബി.ഐക്കും ഇത്​ അവസാന അവസരമാണ്​. ജനങ്ങൾക്ക്​ ഉപകാരപ്രദമായ രീതിയിൽ മൊറ​ട്ടോറിയം വിഷയത്തിൽ തീരുമാനമുണ്ടാകണം. ഇനിയും കേസ്​ മാറ്റിവെക്കാനാകില്ലെന്നും സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച്​ കേന്ദ്രസർക്കാറിനെ അറിയിച്ചു.

ജസ്​റ്റിസുമാരായ അശോക്​ ഭൂഷൻ, ആർ.സുഭാഷ്​ റെഡ്ഡി, എം.ആർ ഷാ എന്നിവർ വീഡിയോ കോൺഫറൻസിലൂടെയാണ്​ കേസ്​ പരിഗണിച്ചത്​. മൊറ​ട്ടോറിയം കാലയളവിൽ വായ്​പ പലിശ ഒഴിവാക്കി നൽകണമെന്ന്​ ആവശ്യപ്പെട്ടുള്ള ഹരജികളാണ്​ നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Union governmentLoan Moratoriumsupreme court
News Summary - Supreme Court on Loan Moratorium
Next Story