ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ സ്ഥിരത കൈവരിച്ചുവെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ ആഗസ്റ്റിൽ സ്ഥിരത കൈവരിച്ചുവെന്ന് റിപ്പോർട്ട്. ഉയർന്ന പണപ്പെരുപ്പ നിരക്കിനിടയിലും സേവനമേഖലയിലെ ഡിമാൻഡ് വർധിച്ചത് മുൻനിർത്തിയാണ് വിലയിരുത്തലുള്ളത്. ബ്ലുംബെർഗാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.
ബ്ലുംബെർഗിന്റെ എട്ട് സൂചകങ്ങൾ പ്രകാരം ഇന്ത്യൻ സമ്പദ്‍വ്യസ്ഥ സ്ഥിരത കൈവരിക്കുയാണ്. സാധനങ്ങളുടെ ആവശ്യകത, സേവനനികുതി പിരിവ്, തൊഴിലില്ലായ്മ നിരക്ക്, സാമ്പത്തിക സ്ഥിതിയുടെ ഇൻഡക്സ്, ഫാക്ടറിയും അടിസ്ഥാന സൗകര്യമേഖലയുടെ ഇൻഡക്സ് എന്നിവ മുൻനിർത്തിയാണ് ബ്ലുംബെർഗ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
3.2 ട്രില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ സമ്പദ്‍വ്യവസ്ഥക്കായി 50 ശതമാനവും സംഭാവന ചെയ്യുന്നത് സേവന മേഖലയാണ്. സേവനമേഖലയിൽ ഉയർച്ചയുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനൊപ്പം നികുതി വരുമാനം ഉയരുകയും വായ്പക്കുള്ള ആവശ്യകത വർധിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, തൊഴിലില്ലായ്മ വർധിക്കുന്നതാണ് കഴിഞ്ഞ മാസത്തെ പ്രധാന വെല്ലുവിളി.
സമ്പദ്‍വ്യവസ്ഥ സ്ഥിരത കൈവരിച്ചതിനാൽ വരും നാളുകളിലും പലിശനിരക്ക് ഉയർത്തുന്ന നടപടികളുമായി ആർ.ബി.ഐ മുന്നോട്ട് പോയേക്കാം. ഉയരുന്ന പണപ്പെരുപ്പത്തെ പിടിച്ചു നിർത്തുന്നതിനാണ് പലിശനിരക്ക് ഉയർത്തുന്നത്. ഈ വർഷം പലിശനിരക്കിൽ 140 ബേസിക് പോയിന്റിന്റെ വർധനയാണ് ആർ.ബി.ഐ വരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.