വിലക്കയറ്റം നേട്ടമാക്കി കർഷകൻ; തക്കാളി വിറ്റ് നേടിയത് 38 ലക്ഷം രൂപ
text_fieldsബംഗളൂരു: രാജ്യത്ത് അതിവേഗം കുതിക്കുകയാണ് പച്ചക്കറി വില. വിലക്കയറ്റത്തിൽ മുമ്പൻ തക്കാളി തന്നെയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ തക്കാളിവിലയിൽ 326.13 ശതമാനം വർധനയാണുണ്ടായത്. തക്കാളിയുടെ വിലക്കയറ്റം നേട്ടമാക്കി മാറ്റിയിരിക്കുകയാണ് കർണാടകയിൽ നിന്നുള്ള കർഷകൻ.
കോലാർ ജില്ലയിലെ കർഷകനാണ് 2000 ബോക്സ് തക്കാളി വിറ്റ് 38 ലക്ഷം രൂപ സമ്പാദിച്ചത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. പ്രഭാകർ ഗുപ്തയെന്നയാണ് തക്കാളി വിൽപനയിലൂടെ വൻ തുക സമ്പാദിച്ചത്. ഇയാളുടെ ഉടമസ്ഥതയിൽ ബേതമംഗലയിൽ 40 ഏക്കർ കൃഷി ഭൂമിയുണ്ട്. രണ്ട് വർഷം മുമ്പ് 15 കിലോ ഗ്രാം തൂക്കമുള്ള തക്കാളി ബോക്സിന് 800 രൂപയാണ് ഗുപ്തക്ക് കിട്ടിയതെങ്കിൽ ഇക്കുറി അത് 1900 രൂപയായി ഉയർന്നു.
അതേസമയം, മറ്റൊരു കർഷകനായ വെങ്കിട്ടരാമണ്ണ റെഡ്ഡിയുടെ വൈജാക്കൂർ ഗ്രാമത്തിലെ കൃഷിയിടത്തിലുള്ള തക്കാളി ബോക്സൊന്നിന് 2200 രൂപക്കാണ് വിറ്റുപോയത്. രണ്ട് വർഷം മുമ്പ് ലഭിച്ച 900 രൂപയാണ് ഇവർക്ക് തക്കാളിക്ക് ലഭിച്ച ഉയർന്ന വില. അതേസമയം കർണാടകയിലെ വിവിധ ചന്തകളിലേക്ക് തക്കാളിയുടെ വരവിൽ കുറവുണ്ടായിട്ടുണ്ടെന്നും കച്ചവടക്കാരും പറയുന്നു. നിലവിലെ കണക്കുകൾ പ്രകാരം ഏകദേശം കിലോ ഗ്രാമിന് 108.92 രൂപയാണ് ഇന്ത്യയിലെ തക്കാളിയുടെ ശരാശരി തക്കാളി വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.