ആദായ നികുതി റിട്ടേണിന് പുതിയ സംവിധാനം, സഹകരണ സൊസൈറ്റികളുടെ നികുതി കുറച്ചു
text_fieldsന്യൂഡൽഹി: രാജ്യത്തെ ആദായ നികുതി റിട്ടേണിന് പുതിയ സംവിധാനം ഏർപ്പെടുത്തുമെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനം. ആദായ നികുതി റിട്ടേൺ രണ്ടു വർഷത്തിനുള്ളിൽ പുതുക്കി ഫയൽ ചെയ്യാൻ ഇനി മുതൽ സാധിക്കും. തെറ്റ് തിരുത്തി റിട്ടേൺ ഫയൽ ചെയ്യാനാണ് സാവകാശം നൽകുകയെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമർ വ്യക്തമാക്കി.
ഭിന്നശേഷിക്കാർക്കും അവരുടെ മാതാപിതാക്കൾക്കും നികുതിയിളവ് അനുവദിക്കും. അധിക ആദായം നികുതി അടച്ച് ക്രമപ്പെടുത്താൻ സാധിക്കും. സ്റ്റാർട്ട് അപുകൾക്ക് നികുതി അടക്കുന്നതിനുള്ള തീയതി നീട്ടി നൽകി. ഡിജിറ്റൽ സ്വത്തുക്കളുടെ കൈമാറ്റത്തിന് 30 ശതമാനം നികുതി.
സഹകരണ സൊസൈറ്റികളുടെ നികുതി കുറച്ചു. സംസ്ഥാന ജീവനക്കാരുടെ പെൻഷനിൽ സർക്കാർ വിഹിതം 14 ശതമാനമാക്കി ഉയർത്തി. ക്രിപ്റ്റോ കറൻസി സ്വീകരിക്കുന്നവരും നികുതി നൽകണം. സഹകരണ സ്ഥാപനങ്ങളുടെ സർചാർജ് 12ൽ നിന്നും ഏഴ് ശതമാനമാക്കി കുറച്ചതായും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.