ടെലികോം കമ്പനികളുടെ കുടിശ്ശിക 1.33 ലക്ഷം കോടി
text_fieldsന്യൂഡൽഹി: ടെലികോം കമ്പനികൾ സർക്കാറിന് നൽകാനുള്ള കുടിശ്ശിക 1.33 ലക്ഷം കോടി. കുടിശ്ശിക അടച്ചു തീർക്കാൻ സർക്കാർ നാലുവർഷത്തെ സാവകാശം നൽകുേമ്പാൾ ഈ കമ്പനികൾക്ക് ചില്ലറയല്ല ആശ്വാസം.
ബമ്പർ ലോട്ടറിയടിച്ച മട്ടാണ്. കോവിഡ്കാലത്ത് പ്രതിസന്ധിയിൽ തളർന്നു പോയ ചെറുകിട മേഖലകൾക്ക് താങ്ങും തണലും നൽകാൻ മടിക്കുേമ്പാൾതന്നെയാണ് വൻകിടക്കാർക്ക് ഉദാര സഹായം. പാപ്പരായിക്കഴിെഞ്ഞന്ന വിശദീകരണത്തോടെ വോഡഫോൺ-ഐഡിയ ചെയർമാനായിരുന്ന കുമാർ മംഗളം ബിർല കഴിഞ്ഞ മാസമാണ് രാജി വെച്ചത്.
കമ്പനിയുടെ ഓഹരി സർക്കാറിനോ സർക്കാർ പറയുന്ന ഏതെങ്കിലും കമ്പനിക്കോ സൗജന്യമായി കൊടുത്തേക്കാമെന്നാണ് അതിനു മുമ്പ് അദ്ദേഹം കാബിനറ്റ് സെക്രട്ടറിക്ക് എഴുതിയത്.
ഈ മേഖലയിൽനിന്ന് ഉയരുന്ന ഇത്തരം സമ്മർദങ്ങൾക്കിടയിലാണ് ടെലികോം കമ്പനികൾക്ക് വലിയ ഇളവുകൾ നൽകി മോദിസർക്കാറിെൻറ പൊളിച്ചെഴുത്തുകൾ.
ടെലികോം വകുപ്പു നൽകുന്ന കണക്കു പ്രകാരം വിവിധ കമ്പനികൾ വരുത്തിയ ലൈസൻസ് ഫീ കുടിശ്ശിക 92,000 കോടി രൂപയാണ്. സ്പെക്ട്രം യൂസേജ് ഫീ 41,000 കോടി വരും. കണക്കിൽ പെടാത്ത കണക്ക് ഇതിലും വളരെ ഉയർന്നതാണ്.
ഈ തുക അടച്ചു തീർക്കുന്ന കാര്യത്തിൽ സർക്കാറും കമ്പനികളുമായി നടക്കുന്നത് വർഷങ്ങൾ നീണ്ട നിയമയുദ്ധമാണ്. സർക്കാറിന് അനുകൂലമായി നേരത്തേ കോടതി നിലപാട് എടുത്തെങ്കിലും 2020 മാർച്ച് 31 വരെയുള്ള കണക്കു പ്രകാരം ഈ കമ്പനികളെല്ലാം ചേർന്ന്
നൽകിയത് 26,000 കോടി മാത്രമായിരുന്നു.
കുടിശ്ശിക പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ, ടാറ്റ ടെലിസർവിസസ് തുടങ്ങിയ കമ്പനികൾ നൽകിയ ഹരജി ഒരു മാസം മുമ്പ് സുപ്രീംകോടതി തള്ളിയിരുന്നു.
കോടതി അനുകൂലമായിട്ടും, വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിൽ കമ്പനികളെ കൈയയച്ചു സഹായിക്കുന്നത് യഥാർഥത്തിൽ സർക്കാറിെൻറ നിലപാടിൽ വന്ന കാതലായ മാറ്റമാണ്. കമ്പനികളുടെ ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിച്ചു കൊടുക്കുകയാണ് ചെയ്തിരിക്കുന്നത്.
ഖജനാവിലേക്ക് വരവോ ചെലവോ ഇല്ലാത്ത തീരുമാനമെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. നാലു വർഷത്തിനു ശേഷം കുടിശ്ശിക തുക കമ്പനികൾ തിരിച്ചടക്കാൻ സാധ്യത എത്രത്തോളമെന്ന ചോദ്യം ബാക്കിയാണ്.
കുടിശ്ശിക തുക ഓഹരിയാക്കി മാറ്റാമെന്ന വ്യവസ്ഥ സർക്കാർ വെച്ചിട്ടുണ്ട്. കുടിശ്ശിക തുകക്ക് മോറട്ടോറിയം കാലയളവിൽ നേരിയ പലിശ മാത്രമാണ് ഈടാക്കുക. ഇങ്ങനെ ഇളവുകളുടെ പട്ടിക നീണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.