Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2023 7:36 AM GMT Updated On
date_range 1 Feb 2023 8:38 AM GMTകേന്ദ്ര സർക്കാറിന്‍റെ സൗജന്യ ഭക്ഷണ പദ്ധതി ഒരു വർഷം കൂടി നീട്ടും
text_fieldsbookmark_border
ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്‍റെ സൗജന്യ ഭക്ഷണ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷം കൂടി നീട്ടുമെന്ന് ബജറ്റ് പ്രഖ്യാപനം. 81 കോടി ജനങ്ങൾക്ക് പ്രതിമാസം അഞ്ച് കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കുന്നതാണ് കേന്ദ്ര പദ്ധതി.
മുഴുവൻ അന്ത്യോദയ ഗുണഭോക്താക്കൾക്കും ഈ പദ്ധതിയുടെ ഗുണം ലഭിക്കും. രണ്ട് ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവെന്നും ഇത് കേന്ദ്ര സർക്കാർ വഹിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story