Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightമദ്യത്തിന്‍റേയും...

മദ്യത്തിന്‍റേയും ഇന്ധനത്തിന്‍റേയും നികുതി വർധിപ്പിക്കില്ലെന്ന സൂചന നൽകി ധനമന്ത്രി

text_fields
bookmark_border
മദ്യത്തിന്‍റേയും ഇന്ധനത്തിന്‍റേയും നികുതി വർധിപ്പിക്കില്ലെന്ന സൂചന നൽകി ധനമന്ത്രി
cancel

തിരുവനന്തപുരം: പ്രതിസന്ധിയുണ്ടെങ്കിലും മദ്യത്തിന്‍റേയും ഇന്ധനത്തിന്‍റേയും നികുതി വർധിപ്പിക്കില്ലെന്ന സൂചന നൽകി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഇന്ധനവില കൂടി നിൽക്കുകയാണ്​. മദ്യത്തിന്​ ഇപ്പോൾ തന്നെ നികുതി കൂടുതലാണ്​. എന്നാൽ മറ്റ്​ മേഖലകളിൽ കാലോചിത പരിഷ്കാരങ്ങൾ ഉണ്ടാവുമെന്ന സൂചന മ​ന്ത്രി നൽകി.

ഭൂമിയുടെ ന്യായവില ഉൾപ്പടെയുള്ളവയിൽ മാറ്റങ്ങളുണ്ടാവും. നിലവിൽ വാണിജ്യാവശ്യത്തിനും അല്ലാത്തതിനും ഉപയോഗിക്കുന്ന ഭൂമിക്ക്​ ഒരേ നികുതിയാണ്​ ഈടാക്കുന്നത്​. ഇതിൽ മാറ്റം വേണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്​. ഇത്​ എത്രമാത്രം പ്രായോഗികമാണെന്ന്​ പരിശോധിക്കണമെന്നും ധനമന്ത്രി പറഞ്ഞു.

അതേസമയം, ക്ഷേമപെൻഷൻ വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കൃത്യമായ നിലപാട്​ ധനമന്ത്രി പറഞ്ഞില്ല. സാമ്പത്തികരംഗം മെച്ചപ്പെടുമ്പോൾ അതിന്​ ആനുപാതികമായി പെൻഷനിൽ ഉൾപ്പടെ വർധനയുണ്ടാകുമെന്നാണ്​ ധനമന്ത്രിയുടെ നിലപാട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala budget 2022
News Summary - The Finance Minister has indicated that the tax on liquor and fuel will not be increased
Next Story