സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ഭൂനികുതി കുത്തനെ ഉയർത്തി -LIVE
text_fieldsകേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടെ രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളം ഏറെ പ്രതീക്ഷിച്ചിരുന്ന ക്ഷേമ പെൻഷനുകളിൽ ധനമന്ത്രി വർധന വരുത്തിയില്ല. ക്ഷാമബത്ത ശമ്പള പരിഷ്‍കരണ കുടിശ്ശികകൾ നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ പൂർണമായും അവഗണിച്ച വയനാടിന് വേണ്ടി ആദ്യഘട്ട സഹായമായി 750 കോടാി നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആരോഗ്യം, വ്യവസായം തുടങ്ങിയ മേഖലകളിൽ ഊന്നിയാണ് ഈ വർഷത്തെ ബജറ്റ്. കാർഷിക മേഖലക്കായി വലിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടംപിടിച്ചില്ല. തീരദേശത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തെ വ്യവസായ സൗഹൃദമാക്കുന്നതിനുള്ള നിർദേശങ്ങളും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പ്രാധാന്യം നൽകാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട് മെട്രോകൾ, കൊച്ചി മെട്രോയുടെ വികസനം, വിഴിഞ്ഞം തുറമുഖ അനുബന്ധ പദ്ധതി തുടങ്ങി വൈ-ഫൈക്ക് വരെ പണം നീക്കിവെച്ചിട്ടുണ്ട്. ടൂറിസം മേഖലയിലും കെ-ഹോം പോലുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.ഉന്നതവിദ്യാഭ്യാസ മേഖലയെ വിദേശവിദ്യാർഥികളെ പോലും ആകർഷിപ്പിക്കുന്ന രീതിയിൽ വികസിപ്പിക്കുമെന്നാണ് പ്രഖ്യാപനം.
അതേസമയം, ഭൂനികുതി ഉൾപ്പടെ കുത്തനെ ഉയർത്തിയാണ് പ്രതിസന്ധി മറികടക്കാനുള്ള വഴി സംസ്ഥാന സർക്കാർ തേടുന്നത്. 50 ശതമാനം വർധനയാണ് ഭുനികുതിയിൽ വരുത്തിയിരിക്കുന്നത്. കോടതി ഫീസുകളിലും വർധന വരുത്തിയിട്ടുണ്ട്. സർക്കാറിന്റെ പാട്ട നിരക്കുകളും വർധിപ്പിച്ചു. കോൺട്രാക്ട് കാര്യജുകളുടെ നികുതി ഏകീകരിച്ചതിലൂടെ അധിക വരുമാനം ലക്ഷ്യമിടുന്ന സർക്കാർ പൊതുഗതാഗതം പ്രോൽസാഹിപ്പിക്കുന്നതിനായി സ്റ്റേജ് ക്യാരിയറുകളുടെ നികുതി കുറച്ചു.
Live Updates
- 7 Feb 2025 5:56 AM
ഇലക്ട്രിക് കാറുകളുടെ നികുതി ഉയർത്തി
15 ലക്ഷത്തിന് മുകളിലുള്ള ഇലക്ട്രിക് കാറുകളുടെ നികുതി എട്ട് ശതമാനവും 20 ലക്ഷത്തിന് മുകളിലുള്ള വാഹനങ്ങളുടെ നികുതി 10 ശതമാനവുമാക്കി ഉയർത്തി
- 7 Feb 2025 5:52 AM
കോൺട്രാക്ട് ക്യാരജുകളുടെ നികുതി ഏകീകരിക്കും
നികുതി ഏകീകരിക്കുന്നതിലൂടെ 15 കോടി അധിക വരുമാനം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.