പെൻസിൽ ഷാർപ്നറിന്‍റെ വില കുറയും; ജി.എസ്.ടി കുറച്ചു
text_fieldsന്യൂഡൽഹി: പെൻസിൽ ഷാർപ്നറിന്‍റെ ജി.എസ്.ടി 18ൽ നിന്ന് 12 ശതമാനമായി കുറക്കാൻ കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിൽ യോഗം തീരുമാനിച്ചു. പാക്കറ്റിലല്ലാതെ വിൽക്കുന്ന ദ്രവരൂപത്തിലുള്ള ശർക്കരക്ക് ഇനി ജി.എസ്.ടി ഇല്ല. പാക്കറ്റിലാണെങ്കിൽ അഞ്ചു ശതമാനം. ഇതുവരെ 18 ശതമാനമാണ് ഈടാക്കി വന്നത്.
2022-23 വർഷത്തേക്ക് ജി.എസ്.ടി.ആർ-9 ഫോറത്തിൽ നൽകേണ്ട വാർഷിക റിട്ടേൺ വൈകി സമർപ്പിച്ചാൽ ഈടാക്കുന്ന പിഴത്തുക ലഘൂകരിച്ചു. അഞ്ചു കോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ കാര്യത്തിൽ 50 രൂപയാണ് പ്രതിദിന അധിക ഫീസ്. 20 കോടി വരെയെങ്കിൽ ഇത് 100 രൂപയാകും.
ജി.എസ്.ടി അപലേറ്റ് ട്രിബ്യൂണൽ രൂപവൽക്കരണം സംബന്ധിച്ച മന്ത്രിതല സമിതി റിപ്പോർട്ട് ഭേദഗതികളോടെ അംഗീകരിച്ചു. അന്തിമ കരട് ഭേദഗതി നിർദേശങ്ങൾ അഭിപ്രായം തേടി സംസ്ഥാനങ്ങൾക്ക് അയക്കും. പാൻ മസാല, ഗുഡ്ക വ്യവസായികളുടെ നികുതി വെട്ടിപ്പ് സംബന്ധിച്ച മന്ത്രിതല സമിതി റിപ്പോർട്ട് കൗൺസിൽ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.