പെൺകുട്ടികൾക്ക് പഠനത്തിനായി 1000 രൂപ സ്റ്റൈപ്പൻഡ്, ഉന്നത പഠനത്തിന്റെ ചെലവ് സർക്കാർ വഹിക്കും; ജനപ്രിയം സ്റ്റാലിൻ ബജറ്റ്
text_fieldsചെന്നൈ: ജനപ്രിയ പ്രഖ്യാപനങ്ങളുമായി സ്റ്റാലിൻ സർക്കാറിന്റെ രണ്ടാം ബജറ്റ്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉൾപ്പടെ ഊന്നൽ നൽകി പുതിയ പദ്ധതികൾ അവതരിപ്പിച്ചു. ആറ് മുതൽ 12ാം ക്ലാസുവരെ സർക്കാർ സ്കൂളുകളിൽ പഠിച്ച വിദ്യാർഥികൾ ഐ.ഐ.ടി, ഐ.ഐ.എസ്.സി, എയിംസ് എന്നീ സ്ഥാപനങ്ങളിൽ പ്രവേശനം നേടുകയാണെങ്കിൽ ഇവരുടെ പഠനച്ചെലവ് പൂർണമായും സർക്കാർ വഹിക്കുമെന്ന് തമിഴ്നാട് ധനകാര്യമന്ത്രി പളനിവേൽ ത്യാഗരാജൻ അറിയിച്ചു.
എല്ലാ പെൺകുട്ടികൾക്കും പഠനത്തിനായി പ്രതിമാസം 1000 രൂപ സ്റ്റൈപ്പൻഡ് നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ സ്കൂളുകളിൽ പഠിക്കുന്നവർക്ക് ബിരുദതല വരെയാകും ഇത്തരത്തിൽ സ്റ്റൈപ്പൻഡ് ലഭിക്കുക. സാമൂഹ്യസുരക്ഷ, ഐ.ടി അടിസ്ഥാനമാക്കിയുള്ള ഭരണം, പാരിസ്ഥിതിക സുസ്ഥിരത, തുല്യത എന്നിവയിൽ ഊന്നിയാണ് കഴിഞ്ഞ ദിവസം സ്റ്റാലിൻ സർക്കാറിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
വീട്ടമ്മമാർക്ക് 1000 രൂപ പ്രതിമാസ വരുമാനം ഉറപ്പാക്കുന്ന പദ്ധതി വൈകാതെ ഉണ്ടാവുമെന്നും തമിഴ്നാട് ധനമന്ത്രി പറഞ്ഞു. മുൻ സർക്കാർ ഉണ്ടാക്കിയ സാമ്പത്തികബാധ്യത മൂലം തൽക്കാലത്തേക്ക് ഇത്തരമൊരു പദ്ധതി പ്രഖ്യാപിക്കാൻ നിർവാഹമില്ല. എന്നാൽ, വൈകാതെ ഇതിനുള്ള നടപടികളുണ്ടാവുമെന്നും തമിഴ്നാട് ധനമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.