രണ്ടുലക്ഷം പേർ വിദേശ ആസ്തി വെളിപ്പെടുത്തി
text_fieldsന്യൂഡൽഹി: രണ്ടുലക്ഷം പേർ ആദായനികുതി റിട്ടേണിൽ വിദേശത്തെ ആസ്തിയും വരുമാനവും വെളിപ്പെടുത്തിയെന്നും ഇനിയും വെളിപ്പെടുത്താത്തവർ ഡിസംബർ 31നകം പുതിയ റിട്ടേൺ സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു. ഇതിൽ വീഴ്ചവരുത്തിയാൽ പത്തുലക്ഷം രൂപ പിഴയും കള്ളപ്പണത്തിനെതിരായ പ്രോസിക്യൂഷൻ നടപടിയും നേരിടേണ്ടിവരുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് കമീഷണർ ശശിഭൂഷൻ ശുക്ല അറിയിച്ചു.
വിദേശ വരുമാനം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് നികുതിദായകർക്ക് മുന്നറിയിപ്പ് നൽകുന്ന കാമ്പയിൻ അടുത്തിടെ ആദായനികുതി വകുപ്പ് ആരംഭിച്ചിരുന്നു.
സമർപ്പിക്കപ്പെട്ട ഐ.ടി.ആർ ഷെഡ്യൂളിൽ വിദേശ ആസ്തികൾ പ്രത്യേകിച്ച് ഉയർന്നമൂല്യമുള്ള വിദേശ ആസ്തികൾ ഉൾപ്പെടുന്ന കേസുകളിൽ, അത് പൂർണമായി പൂർത്തിയാക്കാത്തവരെ ഓർമിപ്പിക്കുകയും പ്രേരിപ്പിക്കുകയുമാണ് കാമ്പയിനിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.