കേന്ദ്ര ബജറ്റിലെ വരവും ചെലവും ഇങ്ങനെ...
text_fieldsന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ഒരു രൂപയിൽ കണക്കാക്കുന്ന ചെലവിന്‍റെയും വരുമാനത്തിന്‍റെയും വിവരങ്ങൾ പുറത്ത്.
പലിശ ഇനത്തിലെ ചെലവ് 20 ശതമാനമായും നികുതി, നികുതി തീരുവ ഇനത്തിൽ സംസ്ഥാനങ്ങൾക്ക് നൽകേണ്ട വിഹിതം 17 ശതമാനമായും കണക്കാക്കുന്നു. ധനകാര്യ കമീഷനും മറ്റ് കൈമാറ്റങ്ങൾക്കുമായി 10 ശതമാനവും കേന്ദ്ര പദ്ധതികൾക്ക് 15 ശതമാനവും കേന്ദ്രം സഹായത്തോടെയുള്ള പദ്ധതികൾക്ക് 9 ശതമാനവും ചെലവ് വരും.
സബ്സിഡി ഇനത്തിൽ 8 ശതമാനവും പ്രതിരോധത്തിനായി 8 ശതമാനവും പെൻഷൻ ഇനത്തിൽ 4 ശതമാനവും മറ്റ് ചെലവുകൾക്കായി 9 ശതമാനവും ചെലവ് കണക്കാക്കുന്നതായി ബജറ്റ് രേഖകൾ ചൂണ്ടിക്കാട്ടുന്നു.
വരുമാനയിനത്തിൽ ചരക്കുസേവന നികുതി (ജി.എസ്.ടി) വഴി 16 ശതമാനവും കോർപറേഷൻ നികുതി വഴി 15 ശതമാനവും ലഭിക്കുമെന്ന് ബജറ്റ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര എക്സൈസ് തീരുവയിൽ 7 ശതമാനവും ആദായനികുതി വഴി 15 ശതമാനവും കസ്റ്റംസ് വഴി 5 ശതമാനവും വരുമാനം ലഭിച്ചേക്കും.
നികുതിയിതര വരുമാനമായി 5 ശതമാനവും കടമില്ലാത്ത മൂലധനം വഴി 2 ശതമാനവും വായ്പകളും മറ്റും ബാധ്യതകളും വഴി 35 ശതമാനവും വരുമാനം ലഭിക്കുമെന്നാണ് ബജറ്റിൽ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.