അഞ്ച് വർഷത്തിനുള്ളിൽ ആറ് മേഖലകളിൽ പരിഷ്കാരം; യുവാക്കൾ, സ്ത്രീകൾ, കർഷകർ, മധ്യവർഗം എന്നീ വിഭാഗങ്ങൾക്ക് പ്രഥമ പരിഗണന -ധനമന്ത്രി
text_fieldsന്യൂഡൽഹി: അഞ്ച് വർഷത്തിനുള്ളിൽ ആറ് മേഖലകളിലെ പരിഷ്കാരങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മൂന്നാം മോദി സർക്കാറിന്‍റെ രണ്ടാം ബജറ്റ് അവതരിപ്പിച്ചാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നികുതി, ഊർജം, നഗര വികസനം, ഖനനം, സാമ്പത്തിക രംഗം, റഗുലേറ്ററി പരിഷ്കാരങ്ങൾ എന്നിവയാണ് പരിഷ്കരിക്കുന്ന മേഖലകൾ. ഇത് രാജ്യത്തിന്‍റെ വളർച്ചാ സാധ്യതയും ആഗോളതലത്തിൽ മത്സരശേഷിയും വർധിപ്പിക്കും. പൂർണ ദാരിദ്ര്യ നിർമാർജനം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ചെലവ് കുറഞ്ഞതും സമഗ്രവുമായ ആരോഗ്യ സംരക്ഷണം എന്നിവ വികസിത ഭാരതത്തിന് ആവശ്യമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
വികസനത്തിനാണ് ബജറ്റിലൂടെ മുൻതൂക്കം നൽകുന്നതെന്നും വളർച്ച ത്വരിതപ്പെടുത്തുന്നതാണ് ബജറ്റ് എന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. യുവാക്കൾ, സ്ത്രീകൾ, കർഷകർ, മധ്യവർഗം തുടങ്ങിയ വിഭാഗങ്ങൾക്കാണ് പരിഗണന നൽകുന്നത്. മധ്യവർഗത്തിന്‍റെ ശക്തി കൂട്ടുന്നതും വികസന ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്നതുമാണ് ബജറ്റ്.
സമ്പൂർണ ദാരിദ്ര്യ നിർമാർജനം കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. കാർഷിക വളർച്ചക്ക് വിവിധ പദ്ധതികൾ നടപ്പാക്കി. ഗ്രാമീണ മേഖലയെ ശാക്തീകരിക്കാൻ കഴിഞ്ഞു. പി.എം ധൻധാന്യ യോജന പദ്ധതി വ്യാപിപ്പിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.