ലഘുനിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് ഉയർത്തി കേന്ദ്രസർക്കാർ
text_fieldsന്യൂദൽഹി: ലഘുനിക്ഷേപപദ്ധതികളിലെ പലിശ നിരക്ക് വർധിപ്പിച്ച് സർക്കാർ. 30 ബേസിക് പോയന്റ് വരെയാണ് കൂട്ടിയത്. മൂന്ന് വർഷത്തെ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന് 5.5 ശതമാനത്തിൽ നിന്ന് 5.8 ശതമാനമായി പലിശ നിരക്കുയർത്തി. മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന്റെ പലിശ 7.4ൽ നിന്ന് 7.6 ആയി. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള, സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലേക്കാണ് ഈ നിരക്ക്.
രണ്ട് വർഷത്തെ നിക്ഷേപത്തിന് 5.5 ശതമാനം പലിശ 5.7 ശതമാനമായി. അഞ്ച് വർഷ നിക്ഷേപത്തിന് റെക്കറിങ് നിക്ഷേപത്തിനും പലിശ യഥാക്രമം 6.7 ശതമാനവും 5.8 ശതമാനവുമായി തുടരും. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് (6.8 ശതമാനം), പി.പി.എഫ് (7.1), സുകന്യ സമൃദ്ധി (7.6) എന്നീ പദ്ധതികളിലെ നിരക്കിലും മാറ്റമില്ല. കിസാൻ വികാസ് പത്രയുടെ പലിശനിരക്ക് 6.9ൽ നിന്ന് 7.1 ശതമാനമായി ഉയർത്തി. 124 വർഷമായിരുന്ന കാലാവധി 123 ആയും കുറച്ചു. രണ്ട് വർഷത്തിന് ശേഷമാണ് പലിശനിരക്കിൽ വ്യത്യാസമുണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.