ടിക് ടോകിനെ വാങ്ങാൻ മൈക്രോസോഫ്റ്റിനാകില്ല; ഇടപാട് തടയാനുറച്ച് ചൈന
text_fieldsബീജിങ്: ടിക് ടോകിൻെറ അമേരിക്കയിലെ ബിസിനസ് വാങ്ങാൻ നീക്കം നടത്തുന്ന മൈക്രോസോഫ്റ്റിന് തിരിച്ചടി. ഇടപാട് ചൈനീസ് സർക്കാർ തടയുമെന്നാണ് ഏറ്റവും പുതിയ വാർത്ത. ഇതിനായി ടിക് ടോകിൻെറ ഉടമസ്ഥരായ ബെറ്റ്ഡാൻസിന് മേൽ ചൈന സമർദ്ദം ശക്തമാക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ചൈനീസ് ടെക്നോളജി കമ്പനിയെ മോഷ്ടിക്കാൻ യു.എസിനെ അനുവദിക്കില്ലെന്നാണ് സർക്കാറിൻെറ നിലപാട്. കമ്യൂണിസ്റ്റ് ഭരണകൂടത്തെ എതിർക്കാൻ യു.എസിന് മുന്നിൽ മറ്റ് നിരവധി വഴികളുണ്ടെന്നും ചൈനീസ് പത്രത്തിലെഴുതിയ മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു.
ടിക് ടോകിൻെറ ഓഹരികൾ യു.എസ് കമ്പനി വാങ്ങുകയാണെങ്കിൽ അത് സെപ്റ്റംബർ 15നകം വേണമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അല്ലെങ്കിൽ ടിക് ടോക് അടച്ചു പൂട്ടുമെന്നായിരുന്നു ട്രംപിൻെറ ഭീഷണി. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ചൈന നിലപാട് വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.