കോളടിച്ചത് ബിഹാറിനും ആന്ധ്രക്കും; ബജറ്റിലെ ഊന്നൽ തൊഴിലിന്, ആദായനികുതി സ്ലാബിൽ വൻ മാറ്റങ്ങളില്ല
text_fieldsന്യൂഡൽഹി: രാജ്യത്ത് തൊഴിൽ സൃഷ്ടിക്കാനുള്ള നിർദേശങ്ങൾക്ക് ഊന്നൽ നൽകി ധനമന്ത്രി നിർമല സീതാരാമന്റെ ഏഴാം ബജറ്റ്. സഖ്യകക്ഷികളായ ടി.ഡി.പിയും ജെ.ഡി.യുവും ഭരിക്കുന്ന ബിഹാർ, ആന്ധ്ര സംസ്ഥാനങ്ങൾക്ക് വൻ ആനുകൂല്യങ്ങളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതീക്ഷിച്ചത് പോലെ ആദായ നികുതിയുടെ പുതി സ്കീമിൽ ചില മാറ്റങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചു.
Live Updates
- 23 July 2024 7:20 AM GMT
മൂന്ന് ലക്ഷം വരെ വാർഷിക വരുമാനക്കാർക്ക് ആദായ നികുതിയില്ല.
മൂന്ന് മുതൽ ഏഴു ലക്ഷം വരെ 5 ശതമാനം നികുതി.
7 മുതൽ 10 ലക്ഷം വരെ 10 ശതമാനം നികുതി.
10 മുതൽ 12 ലക്ഷം വരെ 15 ശതമാനം നികുതി.
12 മുതൽ 15 ലക്ഷം വരെ 20 ശതമാനം നികുതി.
15 ലക്ഷത്തിന് മുകളിൽ 30 ശതമാനം നികുതി.
- 23 July 2024 6:56 AM GMT
സ്റ്റാൻഡേർഡ് ഡിഡക്ഷന്റെ പരിധി ഉയർത്തി
50,000 രൂപയിൽ നിന്നും 75,000 രൂപയാക്കി ഉയർത്തി
- 23 July 2024 6:45 AM GMT
സ്വർണത്തിനും വെള്ളിക്കുമുള്ള കസ്റ്റംസ് ഡ്യൂട്ടി കുറച്ചു
സ്വർണ്ണത്തിനും വെള്ളിക്കുമുള്ള കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. ആറ് ശതമാനമായാണ് നികുതി കുറയുക, പ്ലാറ്റിനത്തിന്റേത് 6.4 ശതമാനമാക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.