ശ്രദ്ധിക്കുക... ഏപ്രിൽ ഒന്ന് മുതൽ നിങ്ങളുടെ ഈ പണമിടപാടുകൾ തടസപ്പെേട്ടക്കാം
text_fieldsഏപ്രിൽ ഒന്ന് മുതൽ ഓട്ടോമാറ്റിക്കായുള്ള ബിൽ പേയ്മെന്റുകൾക്കും വിവിധ സബ്സ്ക്രിപ്ഷൻ പുതുക്കലിനും തടസം നേരിേട്ടക്കാമെന്ന് റിപ്പോർട്ട്. ഇത്തരം ഇടപാടുകൾക്ക് മുമ്പ് ഉപഭോക്താക്കളുടെ അനുമതി നിർബന്ധമായും വാങ്ങണമെന്ന ആർ.ബി.ഐ ചട്ടം നിലവിൽ വരുന്നതാണ് പ്രശ്നം. പല ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പുതിയ ചട്ടം നടപ്പിലാക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ്.
നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ടെലികോം സേവനദാതാക്കൾ, മ്യൂച്ചൽഫണ്ട് കമ്പനികളുടെ ഇടപാടുകൾ എന്നിവയെല്ലാം തടസപ്പെേട്ടക്കാം. നിലവിൽ ഇത്തരം ഇടപാടുകൾ നടത്തുന്നവർ ഒരു തവണ അനുമതി നൽകിയാൽ നിശ്ചിത തുക കൃത്യമായ ഇടവേളകളിൽ അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റായി പോകും. ഇനി ഇത്തരം രീതി നടക്കില്ല. ഓരോ തവണ ഇടപാട് നടത്തുേമ്പാഴും ഉപഭോക്താവിന്റെ അനുമതി തേടണം. ഇതിന് ബാങ്കുകൾ അനുകൂലമല്ലെന്നാണ് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
5000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്കാണ് തീരുമാനം ബാധകമാവുക. പണം അക്കൗണ്ടിൽ നിന്ന് ഡെബിറ്റാകുന്നതിന് അഞ്ച് ദിവസം മുമ്പ് ഉപഭോക്താവിന് അറിയിപ്പ് നൽകണം. എന്നാൽ, ഏപ്രിൽ ഒന്നിന് നടക്കേണ്ട ഇടപാടുകൾ സംബന്ധിച്ച് ബാങ്കുകൾ ഇതുവരെ ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകിയിട്ടില്ല.
എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക്, എസ്.ബി.ഐ, അമേരിക്കൻ എക്സ്പ്രസ്, മാസ്റ്റർകാർഡ് തുടങ്ങിയ കമ്പനികളെല്ലാം ഇത്തരത്തിൽ ഇടപാടുകൾ നടത്തുന്നതിന്‍റെ പ്രായോഗിക ബുദ്ധിമുട്ട് മറ്റ് കമ്പനികളെ അറിയിച്ചിട്ടുണ്ട്. ഇത് നടപ്പിൽ വരുത്തുന്നതിനുള്ള അവസാന തീയതി നീട്ടണമെന്ന ഇന്ത്യൻ ബാങ്ക് അസോസിയേഷന്‍റെ അഭ്യർഥന ആർ.ബി.ഐ അംഗീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.