ഇന്ധനവില വർധനവിൽ പോക്കറ്റ് കാലിയാക്കി പച്ചക്കറിയും; ഉരുളകിഴങ്ങ്, തക്കാളി, സവാള വില കുതിക്കുന്നു
text_fieldsന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വർധനവ് സാധാരണക്കാരെന്റ നട്ടെല്ല് ഒടിച്ചുക്കൊണ്ടിരിക്കുന്നതിനിടെ, പച്ചക്കറി വിലയും പോക്കറ്റ് കാലിയാക്കുന്നു. തക്കാളി, സവാള, ഉരുളക്കിഴക്ക് എന്നിവയുടെ വിലയാണ് കുത്തനെ ഉയരുന്നത്. ഇന്ധനവില വർധനയാണ് പച്ചക്കറികളുടെയും വില വർധിപ്പിക്കാൻ പ്രധാനകാരണം. പല സംസ്ഥാനങ്ങളിലും കനത്ത മഴ ലഭിച്ചതും വേനൽ കാല വിളപ്പെടുപ്പിനെ പ്രതികൂലമായി ബാധിച്ചു. മിക്ക സംസ്ഥാനങ്ങളിലും കഴിഞ്ഞ രണ്ടാഴ്ചയായി സവാള, തക്കാളി, പച്ചക്കറികൾ എന്നിവയുടെ വില കുതിച്ചുയർന്നു.
ഉത്തർപ്രദേശിൽ ഈ വർഷം പച്ചക്കറികളുടെ വിലയിൽ വലിയ കുതിച്ചുചാട്ടമില്ല. മികച്ച വിളവ് ലഭിച്ചതാണ് ഇതിനുകാരമെന്നാണ് വിലയിരുത്തൽ. 60 രൂപയായിരുന്ന തക്കാളിയുടെ വിലയിൽ 10 മുതൽ 15 രൂപ വരെ വർധനയുണ്ടായി. ഉള്ളിക്ക് 20 രൂപയും കൂടി. എന്നാൽ വെണ്ട, വഴുതനങ്ങ, കോളിഫ്ലവർ, മത്തങ്ങ തുടങ്ങിയവയുടെ വിലയിൽ വലിയ മാറ്റമില്ല.
പച്ചക്കറി വില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു.പിയിലെ പച്ചക്കറി വ്യാപാരി പറയുന്നു. 'ഉത്സവ സീസണും ഇന്ധനവില വർധനയും പച്ചക്കറികളുടെ വില വർധിപ്പിക്കും. അടുത്ത കുറച്ചുദിവസങ്ങളിൽ വില ഇടിയുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഉള്ളിക്ക് ഡിമാൻഡ് കൂടുതലാണ്. എന്നാൽ കിട്ടാനില്ല. തക്കാളി വരുന്നത് സംസ്ഥാനത്തിന് പുറത്തുനിന്നും' -ലഖ്നോവിലെ പഴം-പച്ചക്കറി വ്യാപാരിയായ ഷഹൻവാസ് ഹുൈസ്സൻ പറയുന്നു.
ചില്ലറ വിപണികളിൽ മിക്ക പച്ചക്കറികൾക്കും 15 മുതൽ 25 ശതമാനം വരെ വില കൂടിയത് ജയ്പൂരിലും ഉപഭോക്താക്കളെ വലക്കുന്നു. ഉരുളകിഴങ്ങിന്‍റെ വില മാത്രമാണ് നിലവിൽ ഉയരാത്തത്. എല്ലാ വർഷവും ഉത്സവ സീസണിൽ പച്ചക്കറി വില കൂടുമെന്നും ദീപാവലി ആകുേമ്പാൾ ഏറ്റവും ഉയർന്ന വിലയാകുമെന്നും വീട്ടമ്മമാർ പറയുന്നു. നേരത്തേ 600മുതൽ 800 രൂപക്ക് പച്ചക്കറി വാങ്ങിയിരുന്നു. ഇപ്പോൾ 1000 മുതൽ 1200 വരെയായി ഉയർന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.
ബംഗാളിൽ ഉരുളക്കിഴങ്ങിന് ഒരാഴ്ചക്കിടെ 10 രൂപ വർധിച്ചു. ഉള്ളിക്ക് 20 രൂപ അധികം നൽകണം. കൊൽക്കത്തയിൽ തക്കാളി ഒരു കിലോക്ക് 90 മുതൽ 93 രൂപ വരെയാണ് വില. വഴുതനക്ക് രണ്ടാഴ്ച മുമ്പ് 60 രൂപയായിരുന്നൂ ഇപ്പോൾ 100 രൂപയായി. സെപ്റ്റംബർ -ഒക്ടോബർ മാസത്തിൽ വില കുതിച്ചുയരുമെന്നും ശീതകാല വിളകൾ മാർക്കറ്റിലെത്തിയാൽ മാത്രമേ വില കുറയുവെന്നും വ്യാപാരികൾ പറയുന്നു.
പഞ്ചാബിലും ഹരിയാനയും മഴയാണ് വിളകൾക്ക് വില്ലനായത്. ഉൽപ്പാദനം കുറഞ്ഞത് ഈ സംസ്ഥാനങ്ങളിൽ വില ഉയരാൻ കാരണമായതായി വ്യാപാരികൾ പറയുന്നു. ഉള്ളി 35 രൂപയായിരുന്നത് കിലോക്ക് 50 രൂപയായി ഉയർന്നു. തക്കാളിയുടെ വില 40ൽനിന്ന് 80ലേക്ക് ഇരട്ടിയായി ഉയർന്നു. പയർ 120 രൂപയായി കിലോക്ക്. ദിവസങ്ങൾക്ക് മുമ്പ് 80 രൂപയായിരുന്നു. കോളിഫ്ലവർ കിലോ 60 രൂപയിൽനിന്ന് 100 രൂപയായി ഉയർന്നതായും വ്യാപാരികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.