എൽ.ഐ.സി ഓഹരി വിൽപന വരുന്നു
text_fieldsന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഒാഹരി വിൽപനക്ക് സർക്കാർ തയ്യാറെടുക്കുന്നു. എൽ.െഎ.സിയുടെ 25 ശതമാനം ഓഹരി വിറ്റഴിക്കുന്നതിന് നടപടി തുടങ്ങി. കോവിഡ് ലോക്ഡൗൺ സൃഷ്ടിച്ച വരുമാന നഷ്ടം ഒരു പരിധി വരെ മറി കടക്കാൻ ഒാഹരി വിൽപന സഹായിക്കുമെന്നാണ് കേന്ദ്രസർക്കാരിെൻറ കണക്കു കൂട്ടൽ.
ആദ്യഘട്ടം 10 ശതമാനവും പിന്നീട് അഞ്ചു ശതമാനം വീതമുള്ള ഘട്ടങ്ങളായുള്ള വിൽപനയുമാണ് പരിഗണനയിൽ.
വില്പനയുമായി ബന്ധപ്പെട്ട കരട് നിര്‍ദേശങ്ങള്‍ സെബി, ഐആര്‍ഡിഎ തുടങ്ങിയ ഏജന്‍സികള്‍ക്ക് സമർപ്പിച്ചിട്ടുണ്ട്.
വിൽപന സുഗമമാക്കാൻ വരുന്ന പാർലമെൻറ് സമ്മേളനത്തിൽ നിയമഭേദഗതി കൊണ്ടുവരുന്നത് പരിഗണനയിലാണ്. 1956 ലെ എൽ.െഎ.സി ആക്ട് പ്രകാരമാണ് എൽ.െഎ.സി യുടെ പ്രവർത്തനം.
വിൽപനക്ക് മുമ്പ് ഇത് മാറ്റി കമ്പനിയാക്കേണ്ടതുണ്ട്. ഭേദഗതി എളുപ്പമാക്കാൻ മണിബിൽ ആയി ലോക്സഭയിൽ അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് നീക്കം.
ചെറുകിട നിക്ഷേപകർക്കും ജീവനകാർക്കും അഞ്ചു ശതമാനം ഒാഹരികൾ മാറ്റിവെക്കാനും വിലയിൽ ഇളവുകൾ നൽകാനും നിർദേശമുയർന്നിട്ടുണ്ട്. നിലവിലുള്ള 100 കോടി അടച്ചു തീർത്ത മൂലധനം ഉയർത്തുന്നതിന് ആദ്യഘട്ടത്തിൽ തന്നെ ബോണസ് ഒാഹരി നൽകാനും ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.