സൗജന്യ സ്വർണനാണയങ്ങൾ നൽകി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഫെസ്റ്റിവൽ
text_fieldsകുവൈത്ത് സിറ്റി: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഈ വർഷത്തെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഓഫറുകൾ പ്രഖ്യാപിച്ചു. 420 ദിനാർ വിലയുള്ള ഡയമണ്ട് ആഭരണങ്ങളോ രത്നാഭരണങ്ങളോ വാങ്ങുമ്പോൾ, ഉപഭോക്താക്കൾക്ക് ഒരു ഗ്രാം സ്വർണ നാണയവും, 250 ദിനാർ വിലയുള്ള ഡയമണ്ട് ആഭരണങ്ങളോ, രത്നാഭരണങ്ങളോ വാങ്ങുമ്പോൾ അര ഗ്രാം സ്വർണ നാണയവും സമ്മാനമായി ലഭിക്കും.
കുവൈത്തിലുടനീളമുള്ള മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളിൽ ഈ ഓഫർ ലഭ്യമാണ്. 2023 ജനുവരി മൂന്നു വരെയാണ് ഓഫർ ലഭ്യമാകുക. സ്വർണം, വജ്രം, അമൂല്യ രത്നം, പ്ലാറ്റിനം ആഭരണങ്ങളുടെ അതിശയകരമായ കലക്ഷനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ഒരുക്കിയിട്ടുണ്ട്.
സൗജന്യ സ്വർണ നാണയങ്ങൾ സമ്മാനമായി നേടുന്നതിനൊപ്പം സ്വർണ, വജ്ര, അമൂല്യ രത്നാഭരണങ്ങൾ എന്നിവയുടെ വിശിഷ്ടമായ കലക്ഷനുകളിലൂടെ ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവവും ലഭിക്കുമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് പറഞ്ഞു.
ഫെസ്റ്റിവലിന്റെ ഭാഗമായി സ്വദേശീയരുടെയും വിദേശീയരുടേയും വ്യത്യസ്തമായ അഭിരുചിക്കനുസൃതമായി വൈവിധ്യമാർന്ന സ്വർണാഭരണങ്ങൾ, ഡയമണ്ട് വജ്രാഭരണങ്ങൾ, അമൂല്യ രത്നാഭരണങ്ങൾ എന്നിവയുടെ നിരവധി കലക്ഷൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒരുക്കിയിട്ടുണ്ട്.
22കാരറ്റ്, 21കാരറ്റ്, 18കാരറ്റ് എന്നിവയിൽ പരമ്പരാഗത ഡിസൈനുകൾ, സമകാലിക ഡിസൈനുകൾ, ബ്രൈഡൽ ഡിസൈനുകൾ, ദൈനംദിന ഉപയോഗത്തിനുള്ള ആഭരണ കലക്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.