മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഒമാനിൽ മൂന്ന് ഷോറൂമുകള്‍ ആരംഭിച്ചു
text_fieldsമസ്കത്ത്: ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ബ്രാൻഡുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഒമാന്‍ അവന്യൂസ് മാള്‍, നിസ്വ, ഇബ്രി എന്നിവിടങ്ങളിലായി മൂന്നു ഷോറൂമുകള്‍ തുറന്നു. ഒമാന്‍ അവന്യൂസ് മാളിലെ നവീകരിച്ച ഷോറൂം ബോളിവുഡ് നടന് അനില്‍ കപൂര്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹ്മദ്, റീജനല്‍ ഹെഡ് കെ. നജീബ്, ഉന്നത മാനേജ്മെന്റ് പ്രതിനിധികള്‍, ഉപഭോക്താക്കള്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നിസ്വയിലെയും ഇബ്രിയിലെയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലെ ഷോറൂമുകള്‍ യഥാക്രമം നിസ്വയിലെ വാലി സയീദത്ത് അല്‍ഷൈഖ് റാഷിദ് ബിന്‍ സഈദ് ബിന്‍ സെയ്ഫ് അല്‍ കല്‍ബാനി, ഇബ്രിയിലെ വാലി സഈദത്ത് അല്‍ഷൈഖ് മുഹ്സിന് ബിന്‍ ഹമദ് ബിന്‍ മുഹ്സിന് അല്‍ മസ്കാരി എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
റീജനല്‍ ഹെഡ് കെ. നജീബ്, ഉന്നത മാനേജ്മെന്റ് പ്രതിനിധികള്‍, ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ വിവിധ ഉപ ബ്രാന്‍ഡുകളായ മൈന്‍, ഇറ, വിറാസ്, എത്നിക്സ്, പ്രെഷ്യ, സ്റ്റാര്‍ലെറ്റ് എന്നിവയിലുടനീളം വൈവിധ്യമാര്‍ന്ന ആഭരണ ശേഖരങ്ങള്‍ ഷോറൂമുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്വർണം, വജ്രം, അമൂല്യ രത്നങ്ങള്‍ എന്നിവയില്‍ രൂപകല്പനചെയ്ത പരമ്പരാഗതവും ആധുനികവുമായ ആഭരണങ്ങള്‍, ഡെയ്ലി വെയര്‍, കിഡ്സ് ജ്വല്ലറി ആഭരണങ്ങള്‍ എന്നിവയുള്‍പ്പെടെ 20 രാജ്യങ്ങളില്‍നിന്നുള്ള 30,000ത്തിലധികം ആഭരണ ഡിസൈനുകള്‍ പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.
നവീകരിച്ച ഒമാന്‍ അവന്യൂസ് മാള്‍ ഷോറൂമിലും നിസ്വ, ഇബ്രി എന്നിവിടങ്ങളിലെ പുതിയ ഷോറൂമുകളിലും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവിസ്മരണീയമായ ജ്വല്ലറി ഷോപ്പിങ് അനുഭവം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നതെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹ്മദ് പറഞ്ഞു. സുല്‍ത്താനേറ്റില്‍ 18 ഷോറൂമുകളുള്ള മലബാര്‍ ഗോള്‍ഡ് രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ബ്രാന്ഡുകളിലൊന്നാണെന്നും ഷംലാല്‍ അഹ്മദ് വ്യക്തമാക്കി. ഉത്സവകാല ഓഫറുകള്‍ക്കൊപ്പം, ഒക്ടോബര്‍ 23വരെ എല്ലാ ഔട്ട്ലറ്റുകളില്‍നിന്നും സ്വര്‍ണാഭരണങ്ങളും വജ്രാഭരണങ്ങളും വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പായും സ്വര്‍ണനാണയങ്ങള്‍ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.