18 കാരറ്റ് സ്വർണവും കുതിക്കുന്നു, വില 50,000 കടന്നു; 14 കാരറ്റിനും ആവശ്യക്കാർ ഏറുന്നു
text_fieldsകൊച്ചി: 22 കാരറ്റ് സ്വർണം 60,000 കടന്ന് പുതിയ ഉയരങ്ങളിൽ എത്തിയതിനു പിന്നാലെ 18 കാരറ്റിനും കുതിക്കുന്നു. ഗ്രാമിന് ഇന്ന് 6,275 രൂപയും പവന് 50,200 രൂപയുമാണ് 18 കാരറ്റിന്റെ വില. കഴിഞ്ഞവർഷം ഇതേദിവസം (2024 ജനുവരി 29) 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 4,780 രൂപയും പവന് 38,240 രൂപയുമായിരുന്നു. ഒരുവർഷം കൊണ്ട് 11,960 രൂപയാണ് വർധിച്ചത്.
കഴിഞ്ഞ രണ്ട് ദിവസമായി വിലയിടിഞ്ഞിരുന്ന 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് 680 രൂപയാണ് കൂടിയത്. പവന് 60,760 രൂപയും ഗ്രാമിന് 85 രൂപ വർധിച്ച് 7,595 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 60,080 രൂപയും ഗ്രാമിന് 7,510 രൂപയുമായിരുന്നു.
കഴിഞ്ഞ വർഷം ഇതേദിവസം (2024 ജനുവരി 29) 22 കാരറ്റ് സ്വർണവില ഗ്രാമിന് 5780 രൂപയും പവന് 46240 രൂപയുമായിരുന്നു. ഒരുവർഷം കൊണ്ട് 14,520 രൂപയുടെ വർധനവാണ് ഉണ്ടായത്.
ഗ്രാമിന് 78 രൂപയായിരുന്ന വെള്ളി വില 98 രൂപയായി ഉയർന്നു. 20 രൂപയുടെ വ്യത്യാസം രേഖപ്പെടുത്തി.
അതിനിടെ, സ്വർണ്ണവില വൻതോതിൽ വർധിക്കുന്നതിനാൽ 14 കാരറ്റ് സ്വർണാഭരണങ്ങൾക്കും വിപണിയിൽ ആവശ്യക്കാർ വർധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ 14 കാരറ്റ് സ്വർണത്തിന് ഹാൾമാർക്കിങ് എച്ച്.യു.ഐ.ഡി രേഖപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ജനുവരിയിലെ സ്വർണവില (22 കാരറ്റ് പവൻ)
ജനുവരി 01: 57,200
ജനുവരി 02: 57,440
ജനുവരി 03: 58,080
ജനുവരി 04: 57,720
ജനുവരി 05: 57,720
ജനുവരി 06: 57,720
ജനുവരി 07: 57,720
ജനുവരി 08: 57,800
ജനുവരി 09: 58,080
ജനുവരി 10: 58,280
ജനുവരി 11: 58,400
ജനുവരി 12: 58,400
ജനുവരി 13: 58,720
ജനുവരി 14: 58,640
ജനുവരി 15: 58,720
ജനുവരി 16: 59,120
ജനുവരി 17: 59,600
ജനുവരി 18: 59,480
ജനുവരി 19: 59,480
ജനുവരി 20: 59,600
ജനുവരി 21: 59,600
ജനുവരി 22: 60,200
ജനുവരി 23: 60,200
ജനുവരി 24: 60,440
ജനുവരി 25: 60,440
ജനുവരി 26: 60,440
ജനുവരി 27: 60,320
ജനുവരി 28: 60,080
ജനുവരി 29: 60,760
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.