സെൻസെക്സ് സ്റ്റോറി 60,000 പോയിന്‍റിൽ നിൽക്കില്ല; ഓഹരിവിപണിയിലെ നിക്ഷേപം സുരക്ഷിതം -ബി.എസ്.ഇ സി.ഇ.ഒ
text_fieldsന്യൂഡൽഹി: സെൻസെക്സ് 60,000 പോയിന്‍റ് പിന്നിട്ടതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരണം നടത്തി ബി.എസ്.ഇ സി.ഇ.ഒ അശിഷ് കുമാർ ചൗഹാൻ. ഇന്ത്യയുടെ സെൻസെക്സ് സ്റ്റോറി 60,000 പോയിന്‍റിലെത്തി നിൽക്കുകയാണ്. ഇത് അവസാനമല്ല. പുതിയ നേട്ടങ്ങളിലേക്ക് എത്താനുള്ള തുടക്കം മാത്രമാണെന്ന് അശിഷ് ചൗഹാൻ പറഞ്ഞു.
2019 മേയിൽ അഞ്ച് വർഷം കൊണ്ട് സെൻസെക്സ് 60,000 പോയിന്‍റിലെത്തുമെന്ന് പ്രവചിച്ചിരുന്നു. എന്നാൽ, രണ്ടര വർഷം കൊണ്ട് തന്നെ സെൻസെക്സ് നേട്ടം കൈവരിച്ചു. കഴിഞ്ഞ 10 വർഷമായി സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപം സുരക്ഷിതമാണ്. അതിന് മുമ്പ് ഇതായിരുന്നില്ല സ്ഥിതി. ഇപ്പോൾ ഓഹരി വിപണിയിലെ നിക്ഷേപം സുരക്ഷിതവും ലാഭമുണ്ടാക്കാൻ കഴിയുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ബ്രോക്കർമാർ അതിവേഗത്തിൽ അക്കൗണ്ടുകൾ ഓപ്പൺ ചെയ്യുകയാണ്. കഴിഞ്ഞ ഏതാനം മാസങ്ങൾ കൊണ്ട് ലക്ഷം നിക്ഷേപകരാണ് വിപണിയിൽ പുതുതായി എത്തിയത്. കോവിഡ് സമയത്തായിരുന്നു നിക്ഷേപകർ വൻ തോതിൽ എത്തിയത്. അത് എക്സ്ചേഞ്ചിനെ സമ്മർദത്തിലാക്കുന്നുണ്ട്. നിലവിൽ എട്ട് കോടി നിക്ഷേപകരാണ് ഓഹരി വിപണിയിലുള്ളത്. നിങ്ങളുടെ പ്രതീക്ഷകളേക്കാളും ശ്രദ്ധയോെട നിക്ഷേപിക്കുക എന്നതിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.