1000 പോയിന്‍റിൽ നിന്ന് 50,000ത്തിലേക്ക്; സെൻസെക്സിന്റെ 30 വർഷത്തെ യാത്ര
text_fieldsചരിത്രത്തിലാദ്യമായി ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 50,000 പോയിന്‍റിലെത്തിയിരിക്കുകയാണ്. വ്യാഴാഴ്ചത്തെ വ്യാപാരത്തിൽ 250 പോയിന്‍റ് മുന്നേറിയതോടെയാണ് 50,000 എന്ന നേട്ടത്തിലേക്ക് സെൻസെക്സ് എത്തിയത്. കഴിഞ്ഞ മാർച്ചിൽ 25,638 പോയിന്‍റിൽ വ്യാപാരം നടത്തിയ സൂചികയാണ് മാസങ്ങൾക്കൾക്കകം ചരിത്രേനട്ടം കുറിച്ചത്. 32 വ്യാപാര സെഷനുകളിൽ സെൻസെക്സിന്റെ മൂല്യം 5000 പോയിന്‍റ് ഉയർന്നു.
1990 കളിൽ 1000 പോയിന്‍റിലായിരുന്നു സെൻസെക്സിന്റെ വ്യാപാരം. ഇതിനിടെ ക്രമാനുഗതമായ ഉയർച്ച രേഖപ്പെടുത്തിയ ഓഹരി വിപണി ചില ഘട്ടങ്ങളിൽ പ്രതിസന്ധിയേയും അഭിമുഖീകരിച്ചു. അധികാരമാറ്റങ്ങളും ഉദാര സാമ്പത്തിക നയങ്ങളും സാങ്കേതിക മേഖലയിലെ വിപ്ലവുമെല്ലാം സെൻസെക്സിന്റെ ഉയർച്ചയെ സ്വാധീനിച്ചു. എന്നാൽ, ഭീകരാക്രമണങ്ങളും തട്ടിപ്പുകളും സർക്കാറിന്‍റെ നയങ്ങളും വിപണിയുടെ തിരിച്ചടിക്കും കാരണമായി.
50,000 പോയിന്‍റിലേക്ക് എത്തുന്ന വേളയിൽ സെൻസെക്സിന്റെ ജൈത്രയാത്രയെ കുറിച്ചുള്ള ട്വീറ്റുമായി ബി.എസ്.ഇ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.