വൻ നേട്ടമുണ്ടാക്കി അദാനിയുടെ ഈ സ്റ്റോക്ക്; നിക്ഷേപകർക്ക് കൈനിറയെ പണം
text_fieldsമുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വീണ്ടും വൻ നേട്ടമുണ്ടാക്കി ഗൗതം അദാനി. തുടർച്ചയായ ഏഴാം ദിവസും അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രീൻ എനർജിയുടെ ഓഹരികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. വെള്ളിയാഴ്ച ഒരു ഘട്ടത്തിൽ അദാനി ഗ്രീൻ എനർജിയുടെ മൂല്യം 2338 രൂപ വരെ ഉയർന്നു. ഈ ആഴ്ച അദാനി ഗ്രീൻ എനർജി 22 ശതമാനം നേട്ടമാണ് ഉണ്ടാക്കിയത്.
വെള്ളിയാഴ്ച 1918.50 രൂപയിലാണ് അദാനി ഓഹരികൾ വ്യപാരം അവസാനിപ്പിച്ചത്. ഒന്നാംപാദ പ്രവർത്തനഫലങ്ങളാണ് അദാനി ഗ്രൂപ്പിന് കരുത്തായത്. കമ്പനിയുടെ വൈദ്യുതി ഉൽപാദനശേഷി 5,800 മെഗാവാട്ടായി ഉയർന്നുവെന്ന് കമ്പനി മൂന്നാംപാദ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കമ്പനിയുടെ ഊർജവിൽപന 73 ശതമാനം വർധിച്ച് 2,054 യൂണിറ്റായി. ജൂലൈ ആറ് മുതലാണ് അദാനി ഗ്രൂപ്പിന്റെ ഒാഹരി വില വർധിക്കാൻ തുടങ്ങിയത്. കഴിഞ്ഞ വർഷം 989 രൂപയുണ്ടായിരുന്ന ഓഹരിയാണ് പിന്നീട് വൻ കുതിപ്പ് നടത്തിയത്. ഒരു വർഷത്തിനിടെ 130 ശതമാനം റിട്ടേണാണ് ഓഹരി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.