വീണ്ടും നഷ്ടം; അദാനി ഓഹരികൾ 10 ശതമാനം ഇടിഞ്ഞു
text_fieldsമുംബൈ: തുടർച്ചയായ രണ്ടാം ദിനത്തിലും ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരികൾ നഷ്ടത്തിൽ. വിവിധ അദാനി കമ്പനികളുടെ ഓഹരി വില 10 ശതമാനം വരെയാണ് ഇടിഞ്ഞത്. രണ്ട് ദിവസത്തിനിടെ വിവിധ അദാനി കമ്പനികളുടെ ഓഹരി വിലയിൽ 23 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.
അദാനി എന്റർപ്രൈസ് 7.23 ശതമാനം, അദാനി പോർട്സ് ആൻഡ് സെസ് 5.38 ശതമാനം, അദാനി ഗ്രീൻ എനർജി 10.82 ശതമാനം, അദാനി പവർ 6.30 ശതമാനം, അദാനി എനർജി സൊല്യൂഷൻ 8.60 ശതമാനം, അദാനി ടോട്ടൽ ഗ്യാസ് 5.81 ശതമാനം, അദാനി വിൽമർ 5.43 ശതമാനം, അംബുജ സിമന്റ് 1.44 ശതമാനം എന്നിങ്ങനെയാണ് വിവിധ ഓഹരികൾക്കുണ്ടായ തിരിച്ചടി. വ്യാപാരം തുടങ്ങിയുടനെയാണ് ഓഹരികളിൽ നഷ്ടം രേഖപ്പെടുത്തി.
സൗരോർജ കരാറുകൾ ഉറപ്പിക്കാൻ യു.എസിലെ നിക്ഷേപകരെ കബളിപ്പിച്ചുവെന്നും ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്നുമുള്ള യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമീഷന്റെ കണ്ടെത്തലിന് പിന്നാലെ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടിയായി കെനിയൻ സർക്കാറിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിരുന്നു. ശതകോടികളുടെ വിമാനത്താവള, ഊർജ പദ്ധതി കരാറുകൾ റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചതായി കെനിയൻ പ്രസിഡൻറ് വില്യം റൂട്ടോ പറഞ്ഞു.
രാജ്യത്തെ പ്രധാന വിമാനത്താവളത്തിെൻറെ നിയന്ത്രണം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനവും പവർ ട്രാൻസ്മിഷൻ ലൈനുകൾ നിർമിക്കുന്നതിനായി കഴിഞ്ഞ മാസം ഊർജ മന്ത്രാലയം അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച 736 മില്യൺ ഡോളറിന്റെ (62,16,77,12,000 രൂപ) 30 വർഷത്തേക്കുള്ള പൊതു-സ്വകാര്യ പങ്കാളിത്ത കരാറും റദ്ദാക്കാൻ നിർദേശം നൽകിയതായാണ് പ്രസിഡൻറ് വ്യക്തമാക്കിയത്.
അന്വേഷണ ഏജൻസികൾ നൽകിയ തീരുമാനത്തിന് കാരണമെന്നും ഗതാഗത മന്ത്രാലയത്തിനോടും ഊർജ, പെട്രോളിയം മന്ത്രാലയത്തിനോടും കരാറുകൾ ഉടനടി റദ്ദാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും റൂട്ടോ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.