കർണാടകയിൽ ഡീസലിന് 19 രൂപയും പെട്രോളിന് 13 രൂപയും കുറയും
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാർ വില കുറച്ചതിന് പിന്നാലെ കർണാടകയും പെട്രോൾ-ഡീസൽ വിലയിൽ ഇളവ് വരുത്തി. ഡീസൽ വില 19 രൂപയും പെട്രോളിന് 13 രൂപയുമാണ് കർണാടക കുറച്ചത്. കേന്ദ്രസർക്കാർ ഡീസലിന് 10 രൂപ കുറച്ചതിന് പുറമേ സംസ്ഥാന സർക്കാർ ഏഴ് രൂപയും ഇളവ് വരുത്തി.വിൽപന നികുതി കർണാടക സർക്കാർ കുറച്ചു. ഇതോടെ കർണാടകയിൽ ഒരു ലിറ്റർ ഡീസലിന്‍റെ വില 85.03 രൂപയും പെട്രോളിേന്റത് 100.63 രൂപയുമായി കുറയും.
പെട്രോളിന്‍റെ വിൽപന നികുതി കർണാടക 35 ശതമാനത്തിൽ നിന്നും 25.9 ശതമാനമായും ഡീസലിേന്റത് 24ൽ നിന്നും 14.34 ശതമാനമായും കുറച്ചെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മെ പറഞ്ഞു. പെട്രോൾ വില വർധനവിൽ ബി.ജെ.പിക്കെതിരെ വലിയ വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പെട്രോൾ-ഡീസൽ വില കുറച്ചു. ഇതിന് ആനുപാതികമായി സംസ്ഥാന സർക്കാറും വിലയിൽ കുറവ് വരുത്തി. ഇതേ മാതൃക പ്രതിപക്ഷപാർട്ടികളും ഭരിക്കുന്ന സംസ്ഥാനങ്ങളും പിന്തുടരണമെന്ന് കർണാടക ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.