അശോക് ലെയ്ലാൻഡ് അഞ്ച് പുതിയ വാഹനം പുറത്തിറക്കും
text_fieldsചെന്നൈ: ഹിന്ദുജ ഗ്രൂപ്പിന് കീഴിലുള്ള വാഹന നിർമാതാക്കളായ അശോക് ലെയ്ലാൻഡ് ഈ വർഷം ലൈറ്റ് കമേഴ്സ്യൽ വെഹിക്കിൾ വിഭാഗത്തിലുള്ള അഞ്ച് പുതിയതരം വാഹനങ്ങൾ അവതരിപ്പിക്കും.
ട്രക്കുകൾ ഉൾപ്പെടെ വലിയ വാഹനങ്ങളിലെ മുൻനിരക്കാരായ അശോക് ലെയ്ലാൻഡ് ചെറുവാഹന വിപണിയിലേക്കുകൂടി കാലുറപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ഈ സാമ്പത്തിക വർഷം 500 മുതൽ 700 കോടി രൂപ വരെ മുതൽമുടക്കും. ഈ വർഷം ഒന്നിടവിട്ട മാസങ്ങളിൽ ഒരു പുതിയ തരം വാഹനം അവതരിപ്പിക്കാനാണ് പദ്ധതി.
ഏതാനും വർഷങ്ങൾക്കകം ചെറു ചരക്കുവാഹനങ്ങളിലെ 70-80 ശതമാനം വിപണി വിഹിതം സ്വന്തമാക്കാനാണ് ശ്രമമെന്ന് കമ്പനി ചെയർമാൻ ധീരജ് ഹിന്ദുജ അറിയിച്ചു. 933 കോടിയായിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷം നാലാം പാദത്തിലെ കമ്പനിയുടെ ലാഭം. മുൻ വർഷത്തെ അപേക്ഷിച്ച് 16.73 ശതമാനത്തിന്റെ വർധനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.