ഏഷ്യൻ ഓഹരി സൂചികകളിൽ രണ്ട് വർഷത്തിന് ശേഷം തളർച്ച
text_fields
മുംബൈ: ഏഷ്യൻ ഓഹരി സൂചികകൾ പലതും രണ്ട് വർഷത്തെ ഉയർന്ന നിലവാരത്തിൽ നിന്ന് തളർച്ചയോടെയാണ് ഇന്ന് ഇടപാടുകൾക്ക് തുടക്കം കുറിച്ചത്. വിദേശത്ത് നിന്നുള്ള പ്രതികൂല വാർത്തകൾ മൂലം വ്യാപാരത്തിന്‍റെ ആദ്യ മണിക്കൂറിൽ ബോംബെ സെൻസെക്‌സും നിഫ്‌റ്റിയും നേരിയ റേഞ്ചിൽ നീങ്ങി.
ഡെറിവേറ്റീവ് മാർക്കറ്റിൽ നാളെ ആഗസ്‌റ്റ് സീരീസ് സെറ്റിൽമെന്‍റായതിനാൽ പ്രദേശിക നിക്ഷേപകർ കരുതലോടെയാണ് വിപണിയെ സമീപിച്ചത്. ബി.എസ്.ഇ സുചിക 38,877 പോയിന്‍റിലും എൻ.എസ്.ഇ 11,466 പോയിന്‍റിലും ഇടപാടുകൾ പുരോഗമിക്കുന്നു.
ഇതിനിടയിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന തലത്തിലെത്തി.
പ്രതികൂല കാലാവസ്ഥയിൽ മെക്‌സിക്കോയിൽ ക്രൂഡ് ഓയിൽ ഉൽപാദനം സ്‌തംഭിച്ചതോടെ നിരക്ക് ബാരലിന് 45 ഡോളറായി കയറി. ഏപ്രിൽ മധ്യം ക്രൂഡ് വില പൂജ്യത്തിലേക്ക് ഇടിഞ്ഞ ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
എണ്ണ മാർക്കറ്റിലെ പുതിയ ചലനങ്ങളെ തുടർന്ന് വിനിമയ വിപണിയിൽ രൂപയുടെ മൂലം 74.20ൽ നിന്ന് 74.32ലേക്ക് ഇടിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.