Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightMarketchevron_rightനേതൃമാറ്റത്തിന്‍റെ...

നേതൃമാറ്റത്തിന്‍റെ സൂചനകൾ നൽകി മുകേഷ്​ അംബാനി

text_fields
bookmark_border
നേതൃമാറ്റത്തിന്‍റെ സൂചനകൾ നൽകി മുകേഷ്​ അംബാനി
cancel

ന്യൂഡൽഹി: നേതൃമാറ്റത്തിന്‍റെ സൂചനകൾ നൽകി റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാൻ മുകേഷ്​ അംബാനി. കഴിഞ്ഞ ദിവസം നടത്തിയ ഒരു പരിപാടിയിലായിരുന്നു മുകേഷ്​ അംബാനിയുടെ പരാമർശം. തന്‍റെ തലമുറയിലെ മുതിർന്നവരിൽ നിന്ന്​ അടുത്ത തലമുറയിലെ യുവാക്കളിലേക്ക്​ നേതൃത്വം മാറ്റാനുള്ള പ്രക്രിയയാണ്​ ഇപ്പോൾ നടക്കുന്നതെന്ന്​ മുകേഷ്​ അംബാനി പറഞ്ഞു.

റിലയൻസ്​ ഇൻഡസ്​ട്രീസ്​ ജീവനക്കാരുടെ പരിപാടിയിലാണ്​ മുകേഷ്​ അംബാനിയുടെ നിർണായക പരാമർശം. നേരത്തെ വാൾമാർട്ടിന്‍റെ ഉടമസ്ഥരായ വാൾട്ടൺ ഫാമിലി സ്വത്ത്​ കൈമാറിയ രീതി മുകേഷ്​ അംബാനിയും പിന്തുടരുമെന്ന്​ റി​പ്പോർട്ടുകളുണ്ടായിരുന്നു. മുഴുവൻ സ്വത്തുക്കളും ട്രസ്റ്റിന്‍റെ ഘടനയുള്ള സ്ഥാപനത്തിന്​ കീഴിലേക്ക്​ മാറ്റുകയാവും അംബാനി ചെയ്യുക. റിലയൻസ്​ ഇൻഡസ്​ട്രീസിന്‍റെ നിയന്ത്രണവും ഈ ട്രസ്റ്റിനാകും.

മുകേഷ്​ അംബാനിക്കും നിത അംബാനിക്കും മൂന്ന്​ മക്കൾക്കും സ്ഥാപനത്തിൽ ഓഹരി പങ്കാളിത്തമുണ്ടാവും. അംബാനിയുടെ വിശ്വസ്​തർ ഉപദേശകരായും ട്രസ്റ്റിൽ ഇടംപിടിക്കും. ഓയിൽ റിഫൈനറിൽ മുതൽ ഇ-കോമേഴ്​സ്​ വരെ വ്യാപിച്ച്​ കിടക്കുന്ന റിലയൻസിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ വിദഗ്​ധരുടെ സംഘവുമുണ്ടാകും.

നേരത്തെ 2005ൽ പിതാവ്​ ധീരുഭായി അംബാനി വളർത്തിയെടുത്ത 90,000 കോടി രൂപ ആസ്​തിയുള്ള റിലയൻസ്​ വ്യവസായ ശൃംഖലയുടെ വീതംവെച്ചപ്പോൾ വലിയ തർക്കം ഉടലെടുത്തിരുന്നു. തുടർന്ന്​ അമ്മ കോകില ബെന്നിന്‍റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ്​ തർക്കം അവസാനിപ്പിക്കാൻ സാധിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mukesh ambani
News Summary - Asia’s Richest Man Mukesh Ambani Wants to Speed Up Reliance’s Leadership Shift
Next Story