റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രി വികസിപ്പിച്ചു
text_fieldsറിയാദ്: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ഭാഗമായ റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രി 200 കിടക്കകളുള്ള മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയായി വിപുലീകരിച്ചു. സൗദി അറേബ്യയിലെ ജനങ്ങള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ആരോഗ്യ പരിചരണ സേവനങ്ങൾ നൽകുകയാണ് ലക്ഷ്യം. നഗരത്തിലെ ജനസംഖ്യ വര്‍ധിച്ചുവരുന്നതിനാല്‍ ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങളുടെ ആവശ്യകതയും വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിർണായകമായ വിപുലീകരണത്തിന് ആസ്റ്റർ തയ്യാറായത്.
കൂടുതല്‍ പരിഷ്‌കൃതവും ഉയര്‍ന്ന ആരോഗ്യ പരിചരണ അനുഭവവും പ്രദാനം ചെയ്യുന്ന നിലയിലാണ് ഗ്രാന്‍ഡ് വിങ് കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രത്യേകം ക്രമീകരിച്ച വി.ഐ.പി മുറികളും അതിമനോഹരമായി രൂപകല്‍പ്പന ചെയ്ത ഒറ്റമുറികളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. എട്ട് സ്‌പെഷ്യലൈസ്ഡ് സെൻററുകളിലായി ബാരിയാട്രിക് സര്‍ജറി, കാര്‍ഡിയോളജി, ഗ്യാസ്ട്രോ എന്‍ട്രോളജി, ജനറല്‍ സര്‍ജറി, ന്യൂറോ സ്പൈന്‍ സര്‍ജറി, ഒബ്സ്റ്റട്രിക്സ് ഗൈനക്കോളജി, ഓര്‍ത്തോപീഡിക് സ്പോര്‍ട്സ് മെഡിസിന്‍, യൂറോളജി ആന്‍ഡ്രോളജി എന്നീ സേവനങ്ങൾ ലഭ്യമാണ്.
ഓരോ കേന്ദ്രത്തിലും അത്യാധുനിക ഇമേജിങ്, ലബോറട്ടറി, ഫിസിയോതെറാപ്പി സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. സൗന്ദര്യവര്‍ദ്ധക ചികിത്സയും ഡെര്‍മറ്റോളജി സേവനങ്ങളും ലഭ്യമാക്കുന്നതിനായി ബ്യൂട്ടി ആന്‍ഡ് എസ്തറ്റിക്സ് സെൻററും ഒരുക്കിയിട്ടുണ്ട്.
റിയാദ് വിമാനത്താവളത്തിനും സൗദി റെഡ് ക്രസൻറ് സെൻററിനും സമീപത്താണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. 160 ഡോക്ടര്‍മാരും 410 നഴ്സുമാരും 350 പ്രഫഷനലുകളും അടങ്ങുന്ന 45 മെഡിക്കല്‍ സ്‌പെഷലൈസേഷനുകളും സബ്സ്‌പെഷലൈസേഷനുകളുമാണ് ആശുപത്രിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.