കരടികൾ വിപണിയെ വിട്ടൊഴിയുന്നില്ല; സെൻസെക്സും നിഫ്റ്റിയും നഷ്ടത്തോടെ വ്യാപാരം തുടങ്ങി
text_fieldsമുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബോംബെ സൂചിക സെൻസെക്സ് 600 പോയിന്‍റ് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റിയിൽ 17,200 പോയിന്‍റിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ടാറ്റ സ്റ്റീലാണ് സെൻസെക്സിൽ നേട്ടമുണ്ടക്കിയ കമ്പനി.
ഏഷ്യൻ പെയിന്‍റ്, മാരുതി സുസുക്കി, നെസ്ലേ എന്നി കമ്പനികൾ നേട്ടമുണ്ടാക്കിയപ്പോൾ ഐ.ടി.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഫോസിസ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര എന്നിവർക്ക് നഷ്ടം നേരിട്ടു.
യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്‍റെ ചെയർമാനായി ജോ ബൈഡൻ വീണ്ടും ജെറോം പവലിനെ നോമിനേറ്റ് ചെയ്തത് ആഗോള വിപണികശള വലിയ രീതിയിൽ സ്വാധീനിച്ചു. വാൾസ്ട്രീറ്റിൽ മിക്ക ഓഹരികളും നഷ്ടേത്താടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇത് ഏഷ്യൻ സൂചികകളിൽ സമ്മിശ്ര പ്രതികരണം ഉണ്ടാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.